റിപ്പോർട്ടിങ് : വി.കെ ഷഫീർ
മസ്കറ് : അറുപതു വർഷം പിന്നിട്ടിട്ടും കേരളത്തിന് സാമ്പത്തിക രംഗത്തു ഉറപ്പിച്ചു പറയാൻ കഴിയുന്ന നേട്ടം ഇല്ലന്ന് കേളനിയമസഭ സ്പീക്കർ ശ്രീരാമ കൃഷ്‌ണൻ, കാർഷിക വ്യാവസായിക രംഗത്തു അഭിമാനകരമായി പറയാൻ ഒന്നും ഇല്ല. ഒരു ബ്രസീലുകാരന് കാപ്പി എന്ന കാർഷിക വിളയെ കുറിച്ച് പറയുന്നപോലെയോ,ഒരു ക്യൂബക്കാരന് കരിമ്പിനെ കുറിച്ച്പ റയുന്ന പോലെയോ നമുക്ക് പറയാൻ പറ്റില്ല ,നാളീകേരം ഉണ്ടെകിലും അത് ഇന്ന് തകർച്ചയുടെ വക്കിലാണ് ,എന്നാൽ ആ പരിമിതികൾക്കു ഇടയിലും കേരളം സാമ്പത്തിക,സാമൂഹിക,വിദ്യാഭ്യാസ രംഗത്തു ലോകത്തിനു തന്നെ മാതൃക ആയെങ്കിൽ അതിൽ പ്രവാസി സമൂഹത്തിന്റെ പങ്കു വളരെ വലുതാണ് എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ ,ആരോഗ്യ രംഗത്തു ലോകത്തിനു തന്നെ മാതൃക ആയി വളർന്നു എങ്കിലും അതിന്റെ ഗുണ നിലവാരത്തിൽ ഉയർച്ച ഉണ്ടാകാൻ ആണ് ഇനിയുള്ള കാലം പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ല …എന്ന് ഉറക്കെ പറയാൻ കഴിയുന്നത് വർഷങ്ങൾക്കു മുൻപ് കേരളത്തിന്റെ നവോത്ഥാന നായകർ നടത്തിയ പോരാട്ടത്തിന്റെ ഫലമാണെന്നും,ഗുജറാത്ത്,യൂ.പി., തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ സാമൂഹിക നീതിക്കും അവകാശങ്ങൾക്കും വേണ്ടി പോരാട്ടം നടത്തുമ്പോൾ അത്തരം സാമൂഹിക നീതിയും, അവകാശങ്ങളും കേരളം അറുപതു വർഷങ്ങൾക്ക് മുൻപ് നേടിയെടുത്തു എന്നും നവോഥാന രംഗത്തു കേരളം നേടിയ നേട്ടം ലോകത്തിനു തന്നെ മാതൃക ആണെന്നും സ്പീക്കർ ശ്രീരാമ കൃഷ്ണൻ അഭിപ്രായപ്പെട്ടു . ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. അദ്ദേഹം പറഞ്ഞു.റെജിലാൽ കൊട്ടിക്കൽ അധ്യക്ഷൻ ആയ യോഗത്തിൽ സന്തോഷ് പിള്ള സ്വാഗതവും,പി.എൻ ജാബിർ നന്ദിയും പറഞ്ഞു .