” കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഇന്റർനാഷ്ണൽ ഹബ്ബ്‌ ആകുമെന്ന് ” .. കേരള ഉന്നത വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു 

ഒമാൻ : മലയാളം മിഷൻ്റെ അക്ഷരം 2024ൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മസ്കറ്റിൽ എത്തിച്ചേർന്ന മന്ത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുബോൾ ആണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചുള്ള പുരോഗതി വ്യക്തമാക്കിയത്.. വിദേശരാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ തക്കവിധം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനവിനാണ് ഇപ്പോൾ കൂടുതൽ പരിഗണനയെന്നും മന്ത്രി പറഞ്ഞു … ഇത്തരം പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ സർവകലാശാലകളിൽ വിദേശ-അന്യസംസ്ഥാന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു … കിഫ്‌ബി പക്തധിയിൽ ഉൾപ്പെടുത്തി 250 ഇന്റർനാഷ്ണൽ നിലവാരത്തിലുള്ള ഹോസ്റ്റൽ മുറികൾ കേരളത്തിലെ വിവിധ സർവകലാശാല ക്യാമ്പസുകളിൽ നിർമിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു .. കേരളത്തിൽ നിന്നു ഉന്നത- പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കുറിച്ച് ചോദിച്ചപ്പോൾ .. ഇന്ത്യയിൽ നിന്നും ഓരോ വർഷവും 12 ലക്ഷം വിദ്യാർത്ഥികൾ ആണ് ഉന്നതവിദ്യാഭ്യാസ പഠനത്തിനായി രാജ്യം വിടുന്നതെന്നും ഇതിൽ കേരളത്തിൽ നിന്നും വെറും നാലു ശതമാനം പേർ മാത്രമാണ് ഉന്നത- പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതെന്നും മന്ത്രി പറഞ്ഞു .. ഈ കഴിഞ്ഞ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷകളിൽ അപാകതകളെ കുറിച്ച് കുറിച്ച ചോദ്യങ്ങൾ വന്നപ്പോൾ .. ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കേരളത്തിലെ ഉന്നത രീതിയിലുള്ള മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശന പരീക്ഷകൾ നടത്താൻ കേരളം തന്നെ തയ്യാറാണെന്നും .. ഇത് നടത്താൻ കേരളത്തെ അനുവദിക്കണം എന്ന് സൂചിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു..