കേരളാവിംഗിന്റെ ആഭിമുഖ്യത്തിൽ രക്തദാന ഡ്രൈവ് സംഘടിപ്പിക്കുന്നു

മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ഡ്രൈവ് സംഘടിപ്പിച്ചു വരുന്നു. 10/05/2020 ഞായറാഴ്ച്ച ആരംഭിച്ച സേവനം വരും ദിവസങ്ങളിലും തുടരും. രാവിലെ 9 മണിമുതൽ ഉച്ചക്ക് 12:30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ രക്തദാതാക്കളുടെ വൻ കുറവ് ഉള്ളതായി MOH ൽ നിന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട്. നാം ജീവിക്കുന്ന രാജ്യത്തെ സഹായിക്കേണ്ടത് നമ്മുടെ കടമയായി കണ്ട് സാധ്യമായ രീതിയിൽ ദാതാക്കളെ കണ്ടെത്തി ബ്ലഡ് ബാങ്കിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേരള വിംഗ് ഭാരവാഹികളും പ്രവർത്തകരും. നാട്ടിൽ പോയി വന്നിട്ട് 4 മാസം പൂർത്തിയായവർക്കു രക്തം ദാനം ചെയ്യാവുന്നതാണ്. മത്ര വിലായതിൽ താമസിക്കുന്നവരുടെ രക്തം താൽകാലികമായി സ്വീകരിക്കുന്നതല്ല എന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്.

രക്ത ദാനത്തിനു താല്പര്യമുള്ളവർ സാമൂഹ്യ ക്ഷേമ വിഭാഗം കോഓർഡിനേറ്റർ Mr. റിയാസിനെ # 9988 6914 ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.