മസ്കറ്റ്:ഈ വര്‍ഷത്തെ ഓണ സദ്യയും ഓണാഘോഷ പരിപാടികളും വേണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കണ്‍വീനര്‍ കെ.രതീശന്‍ വാര്‍ത്താ കുറിപ്പില്‍അറിയിച്ചു.സമാനതകളില്ലാത്ത കെടുതികളാണ് പ്രളയം മൂലം ഇപ്പോള്‍ കേരളം അനുഭവിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ ഇതുമൂലം ദുരിതത്തിലാണ്.കേരളം ഒറ്റക്കെട്ടായി ഈ പ്രകൃതി ദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കേരളം മുഴുവന്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഒരു സാഹചര്യത്തില്‍ കൂടിയാണ് കടന്നു പോകുന്നത്.ഓണാഘോഷ പരിപാടികളുമായി മുന്നോട്ട് പോകുന്നത് കേരള വിഭാഗം പോലുള്ള പുരോഗമന സാംസ്‌കാരിക സംഘടനക്ക് യോജിച്ചതല്ല എന്ന നിലപാടാണ് കേരള വിഭാഗത്തിനുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയക്കുകയും അയപ്പിക്കുകയും ചെയ്യുക എന്ന പ്രവര്‍ത്തനം കൂടി കേരള വിഭാഗം ഏറ്റെടുക്കണമെന്നു കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.