ബഹ്റൈൻ : ലോകം മുഴുവനുമുള്ള മലയാളികൾ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന അഭിനയകുലപതി സുരേഷ് ഗോപി.അദ്ദേഹം ഒരു അഭിനേതാവുമാത്രമല്ല പച്ചയായ മനുഷ്യസ്നേഹികുടിയാണ് . സ്വന്തം സുഖവും സന്തോഷവും നോക്കി ജീവിക്കുന്നവരാണ് സമൂഹത്തിൽ ഇന്നത്തെ കാലത്തു കുടുതലും എന്നാൽ, അദ്ദേഹം മറ്റുള്ളവരുടെ സന്തോഷത്തിൽ തികച്ചും ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ്.
1965 ൽ ” ഓടയിൽ നിന്നും ” എന്ന ചിത്രത്തിൽ ബാലതാരമായാണ് അദ്ദേഹം സിനിമയുടെ തിരശീലയിൽ എത്തപ്പെട്ടത് പിന്നീട് സഹനടനും വില്ലനും നായകനുമൊക്കെയായി കേരളകരയിൽ അദ്ദേഹം കൈയ്യടിനേടി .1990 ൽ പദ്മരാജന്റെ ഇന്നലെയിലെ ഡോക്ടർ നരേന്ദ്രൻ ,1989 ലെ ഒരുവടക്കൻ വീരഗാഥയിലെ ആരോമൽ ചേകവർ ,നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാമിലെ പ്രൊഫഷണൽ കൊലയാളി ക്രിസ്റ്റഫർ ലൂസർ അങ്ങനെ എൺപതിലധികം ചിത്രങ്ങൾക്ക് ഒടുവിൽ 1992 ൽ രഞ്ജിപണിക്കരുടെ തിരക്കഥയിൽ ഷാജികൈലാസിന്റെ തലസ്ഥാനം എന്ന ചിത്രത്തിലൂടെ നായകനായി മലയാളസിനിമയിലെ മുൻനിര നടനായി അദ്ദേഹം ചുവടുറപ്പിച്ചു .ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിൽ തന്നെ പ്രധാന വഴിത്തിരിവായിരുന്നു തുടർന്ന് ഏകലവ്യൻ ,മാഫിയ,മണിച്ചിത്രത്താഴ് ,കമ്മിഷണർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം തിളങ്ങി. 1997 ൽ ജയരാജിന്റെ കളിയാട്ടത്തിലെ കണ്ണൻ പെരുമലയന്റെ വേഷത്തിനു മികച്ച നടനുള്ള ദേശീയ അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം നിരവധി ബഹുമതികളും അദ്ദേഹത്തെ തേടി എത്തി.മലയാള സിനിമയുടെ പൊൻതൂവലായി അദ്ദേഹം മാറി.ഒരു പോലീസ് ഉദ്യോഗസ്ഥൻ രാജ്യത്തെ എങ്ങനെ കർമ്മനിരതനായി സേവിക്കണം എന്നതിന് ഉത്തമ ഉദാഹരണത്തെയാണ് ഭരത്ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം വ്യക്തമാകുന്നത് ,ഇന്നും എല്ലാ മലയാളി ഹൃദയങ്ങളിലും ഭരത്ചന്ദ്രൻ ഐ പി എസ് ജീവിക്കുന്നു . ജനകൻ എന്ന സിനിമയിലെ ഒരച്ഛന്റെ രോധനം മലയാള മനസ്സിനെ ചിന്തിപ്പിക്കുവാനും സമൂഹത്തിലേക്ക് കണ്ണുതുറന്നു നോക്കുവാനും പ്രേരിപ്പിച്ചു.മലയാള സിനിമയിൽ മാത്രമല്ല തമിഴ് ,തെലുങ്ക് ,കന്നഡ ബോളിവുഡ് എന്നിങ്ങനെ ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷകളിൽ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട് .
2015 മുതൽ അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം 2020 ൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ട് അദ്ദേഹം മലയാള സിനിമയിൽ തിരിച്ചെത്തി.പതിനഞ്ചു വർഷത്തിന് ശേഷം സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത് . ബോക്സ് ഓഫീസിൽ വൻ വിജയവും നിരൂപക പ്രശംസയും നേടിയ സിനിമകൂടിയായിരുന്നു ഇത് .മലയാളമുൾപ്പെടെ വിവിധഭാഷകളിലായി ഇരുനൂറ്റി അൻപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .മികച്ച നടൻ എന്നതിനുപരി അവതാരകനും മികച്ച പിന്നണിഗായകനും ,ജനസേവകനും കൂടിയാണ് അദ്ദേഹം എന്ന് പറയുന്നതിൽയാതൊരു സംശയവുംവേണ്ട .
2016 ഏപ്രിൽ 29-ന്, രാജ്യസഭയിലെ പാർലമെന്റ് അംഗമായി (എംപി) സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു.ഇൻഫർമേഷൻ ടെക്നോളജിക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയിലും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായി.മനുഷ്യസ്നേഹി എന്നനിലയിൽ സമൂഹത്തിൽ വേദനകൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കണ്ടു അതിനു പരിഹാരങ്ങൾ ചെയ്യുന്ന ഒരു വലിയമനസ്സിനുടമകൂടിയാണ് സുരേഷ് ഗോപി എന്ന വ്യക്തി .അദ്ദേഹത്തിന്റെ ഇത്തരം നന്മ പ്രവർത്തികളുടെ ഫലമാണ് ലോകമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തെ ഇഷ്ട്ടപെടുകയും ആരാധിക്കുകയും ചെയ്യുന്നതും പ്രത്യേകിച്ച് മലയാളി മനസുകളിൽ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അദ്ദേഹം.
മലയാളസിനിമയിലെ ‘അമ്മ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ആറന്മുള പൊന്നമ്മയുടെ പേരകുട്ടിയായ രാധികയെ 1990ൽ അദ്ദേഹം ജീവിത പങ്കാളിയാക്കി . മലയാള സിനിമയിൽ അദ്ദേഹത്തിനൊപ്പം ചുവടൊറപ്പിക്കുന്ന ഗോകുൽ സുരേഷ് അടക്കം നാലു മക്കൾ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ജനസേവകൻ എന്നനിലയിൽ രാഷ്ട്രീയത്തിനുവേണ്ടിയല്ല പ്രവർത്തിക്കുന്നത് രാഷ്ട്രത്തിനു വേണ്ടിയാണ് എന്നുള്ള ചിന്താഗതി സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്ന ഒരു മനുഷ്യനാണ് അദ്ദേഹം .
കുട്ടികളെ വളരെയധികം ഇഷ്ട്ടപ്പെടുന്ന വ്യക്തികൂടിയാണ് അദ്ദേഹം പ്രത്യേകിച്ച് പെൺകുട്ടികളെ ,മകൾ ലക്ഷ്മിയെ പോലെയാണ് അവരെ കാണുന്നതും സ്നേഹിക്കുന്നതും.പാപ്പൻ ,ജനകൻ തുടങ്ങിയ സിനിമകളിലെ അച്ഛൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസുകളിൽ നിറഞ്ഞു നിൽക്കുന്നു. ഏതൊരു മകളും ആഗ്രഹിക്കും അതുപോലൊരു അച്ഛന്റെ മകളായി ജീവിക്കാൻ.ഒരു സിനിമ നടനും രാഷ്ട്രീയ നേതാവും എന്ന സ്ഥാനത്തിനുപരി പ്രവർത്തികൊണ്ട് തികഞ്ഞ ഒരു മനുഷ്യ സ്നേഹി കൂടി ആയിരിക്കുകയാണ് അദ്ദേഹം ഇന്ന് …….