മസ്കറ് ഇന്ത്യൻ സോഷ്യല്‍ ക്ലബ് കേരള വിഭാഗത്തിനു പുതിയ സാരഥികള്‍

keralanewമസ്കറ്:ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ,വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം അടുത്ത രണ്ട് വര്‍ഷത്തേക്ക് കെ രതീശന്‍ കൺവീനറായി പുതിയ കമ്മിറ്റിയെ ഐക്യകണ്ടെന തിരഞ്ഞെടുത്തു. പ്രസാദ്. ഡി (കോ-കൺവീനർ), ബാബുരാജ്‌.കെ. (ട്രഷറർ), അശ്വതി സിജോയ് (സാമൂഹ്യക്ഷേമം, ശാസ്ത്ര സാങ്കേതികം), പ്രജിഷ നിശാന്ത് (വനിതാ വേദി), ജയഗിരീഷ് (ബാല വേദി) സംഘം, പ്രദീപ് വെട്ടത്ത് (കായികം, മാദ്ധ്യമം), സുധി. പി (യുവജനം, സാഹിത്യം), സജേഷ് കുമാർ (കല) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങള്‍. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം ഒബ്സര്‍വര്‍ സജി അബ്രഹാം പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ സാമൂഹ്യ ക്ഷേമ വിഭാഗം സിക്രട്ടറി പി എം ജാബിര്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി.