നിർബന്ധിത ക്വാറന്റീൻ പിൻവലിക്കണമെന്നാവിശ്യപെട്ടു മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കേരളീയ സമാജം നിവേദനം നൽകി

ബഹ്‌റൈൻ :കൊറോണ വൈറസ് കാരണം  പ്രവാസികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ക്വാറന്റീൻ  പിൻ വലിക്കണമെന്നാവിശ്യപെട്ടു ബഹ്‌റൈൻ കേരളീയ സമാജം   മുഖ്യ മന്ത്രി  പിണറായി വിജയനും  ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും  നിവേദനം നൽകി  . ഇത് സംബന്ധിച്ചു ബഹ്‌റൈൻ  കേരളീയ  സമാജം പ്രസിഡന്റ്റും  ലോക കേരള സഭാ മെമ്പറും ആയ പി വി രാധാകൃഷ്ണ പിള്ള  കത്തയച്ചു . പ്രവാസികൾക്ക് ലഭിക്കുന്ന വളരെ  കുറഞ്ഞ അവധി ദിവസം രണ്ടാഴ്ചത്തെ  ക്വാറന്റീൻ കാരണം മതിയാകുന്നില്ലെന്നും  ആവിശ്യങ്ങൾ നിറവേറുവാൻ  ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്നും നിർബന്ധിത ക്വാറന്റീൻ  കാരണം  വിവാഹം , വിദ്യാഭ്യാസ ആവിശ്യങ്ങൾ ഉൾപ്പെടെ  പ്രധാനപ്പെട്ട കാര്യങ്ങൾക്കായി സമയം കണ്ടെത്തുവാൻ പ്രവാസികൾ പ്രയാസപ്പെടുകയാണെന്നും  കത്തിൽ  പറയുന്നു .