ഒമാനിൽ മലവെള്ള പാച്ചിലിൽ രണ്ടു മലയാളികളെ കാണാതായി

image for illustrative purposes only

മസ്കറ്റ് : ഒമാനിൽ മലവെള്ളപ്പാച്ചിലിൽ വാഹനം അകപ്പെട്ടു രണ്ടു മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വീജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്. ഇബ്രിയിൽ പാലത്തിന്​ കുറുകെ ഒഴുകുന്ന മലവെള്ളപാച്ചിൽ (വാദി) മുറിച്ചു കടക്കാൻ ശ്രമിക്കവേ ഇവരുടെ വാഹനം ഒഴുക്കിൽ പെടുകയായിരുന്നു.ഞായറാഴ്​ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു സംഭവം. പൊലീസ് നടത്തിയ തിരച്ചിലിൽ വാഹനം കണ്ടെത്തിയെങ്കിലും ആളെ കിട്ടിയില്ല. കനത്തമഴയും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കവും കാരണം തിരച്ചിൽ ദുഷ്കരമാണ്.ന്യൂനമർദത്തെ തുടർന്ന്​ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ ഞായറാഴ്​ച അനുഭവപ്പെട്ടത്​. മഴയെ തുടർന്ന്​ ഇബ്രിയിലും പരിസരത്തും നിരവധി വാദികളാണ്​ രൂപപ്പെട്ടത്​. പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.