മനാമ ∙ ബഹ്റൈൻ കേരളീയ സമാജം ഡിസി ബുക്സുമായി ചേർന്നു സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേള ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു.കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. രവി ഡിസി, സമാജം ജന. സെക്രട്ടറി എൻ.കെ. വീരമണി, ബഹ്റൈൻ ക്രൗൺ പ്രിൻസ് കോർട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ ദെയ്ജ് ആൽ ഖലീഫ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ആനന്ദ് പ്രകാശ്, സമാജം സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്, വൈസ് പ്രസിഡന്റ് ആഷ്ലി ജോർജ്, പുസ്തകോത്സവം കൺവീനർ ഡി. സലിം തുടങ്ങിയവർ സംബന്ധിച്ചു.തരൂരിെൻറ ‘ആൻ ഇറ ഓഫ് ഡാർക്നസ്- ദ് ബ്രിട്ടിഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിെന്റ മലയാളം പരിഭാഷ ചടങ്ങിൽ പ്രകാശനം ചെയ്തു.