ഖാലിദിയാ എഫ് സി ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിച്ചു

By : MK

ദമാം :  പ്രമുഖ പ്രവാസി  ക്ലബായ ഖാലിദിയ എഫ് സി യൂറോ /കോപ്പാ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി നടത്തിയ റാപ്പിഡ് ഓപ്പൺ ഫുട്ബോൾ ക്വിസ്   സംഘാടനം  കൊണ്ടും പങ്കാളിത്ത്വം കൊണ്ടും ശ്രദ്ധേയമായി. ക്ലബ് ഹൗസ് പ്ലാറ്റ്ഫോമിൽ  സംഘടിപ്പിച്ച പരിപാടി എം ഈ എസ് പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ നയിച്ച്യ്. ദമാം ഇന്ത്യന്‍  ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡണ്ട് മുജീബ് കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു ഫിഫാ മാച്ച് കോഡിനേറ്ററും ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ  മുൻ പ്രസിഡണ്ടുമായ ഡോ: അബ്ദുൾ സലാം കണ്ണിയൻ ചീഫ് മോഡറേറ്റർ അയിരുന്നു. ജാഫർ ചേളാരി പരിപാടിയുടെ കോഡിനേറ്ററായിരുന്നു.
നാട്ടിൽ  നിന്നും വിവിധ ഗൾഫ് രാജ്യങ്ങളി നിന്നും നിരവധി ആളുകൾ  പങ്കെടുത്ത  റാപ്പിഡ് ക്വിസ് മത്സരത്തിൽ മലപ്പുറം വെള്ളിമുക്ക് ശ്രീനിലയത്തിൽ അബിജിത്ത് ഒന്നാം സമ്മാനവും ,തിരുവനന്തപുരം അമ്പലത്തറ സൗപർണിക നിലയത്തിൽ അശ്വിൻ എച്ച്. നായർ രണ്ടാം സമ്മാനവും,  കൊട്ടാരക്കര സദാനന്ദപുരം മേലൂട്ടു വീട്ടിൽ അനീഷ് എം തോമസ് മൂന്നാം സമ്മാനവും കരസ്തമാക്കി.