ബഹ്‌റൈൻ : ലോക കിഡ്‌നി ദിനാചരണത്തിന്റ്റെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാകർത്യത്വ ത്തിൽ ഇന്ത്യൻ സ്കൂളിന്റെ സഹകരണത്തോടെ കിഡ്‌നി കെയർ എക്സിബിഷനും , ബോധവത്കരണവും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു ,ഇസ ടൌൺ ഇന്ത്യൻ സ്കൂളിൽ മെയ് മാസം നാല് മുതൽ ആറു വരെ നടക്കുന്ന പരുപാടിയിൽ നാട്ടിൽ നിന്നെത്തുന്ന പ്രമുഖരായ ഡോക്ടർ മാർ പങ്കെടുക്കും , ലളിതമായ ടെസ്റ്റുകളിലൂടെ രോഗം വരാതിരിക്കാനുള്ള സാധ്യത തിരിച്ചറിയാനും പ്രതിരോധിക്കാൻ സഹായിക്കുകയും ചെയുക എന്നതാണ് പ്രധാനമായും ഇത്തരം മെഡിക്കൽ ബോധവത്കരണ പരുപാടി കൊണ്ടേ ലക്ഷ്യമിടുന്നതെന്ന് തണൽ ചെയര്മാന് ഡോകട്ർ ഇതരീസ് പറഞ്ഞു
പ്രവാസികൾക്ക് അവരുടെ സംശയങ്ങൾ ദൂരീകരിക്കാനും വിശദമായ പരിശോധനകൾക്കു സഹായം ലഭിക്കും ,
പത്തു പാവലിയനുകളിലായി എക്സിബിഷൻ സംഘടിപ്പിക്കുന്നത് , മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രദർശനം , എന്താണ് കിഡ്‌നി , അതിന്റെ പ്രവർത്തനം ,അതിന്റെ രോഗാവസ്ഥക്കു എന്താണ് ,അവ എങ്ങനെ പ്രതിരോധിക്കാം , ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ വിവരണം ആണ് ഏർപെടുത്തിയിരിക്കുന്നതെന്നു അധികൃതർ പറഞ്ഞു
കൂടുതൽ വിവരങ്ങൾക്ക് 39605707 , 38384504 , 39875579 ,39798122 എന്നി നമ്പറുകളിൽ ബന്ധപ്പെടാം