മനാമ : ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ മെഡ്‌ഗൾഫ് ഇൻഷുറൻസുമായി സഹകരിച്ചു യൂറോളജിസ്റ്റ് കൺസൾട്ടന്റ് അബൂബക്കർ ബെൻഡല്ലയുടെ “മൂത്രാശയ വ്യവസ്ഥയുടെ രോഗങ്ങൾ” എന്ന വിഷയത്തിൽ ഹെൽത്ത് ടോക്ക് & ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു. പരുപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രാഥമിക വൈദ്യപരിശോധനയും നടത്തി . കിംസ് ഹെൽത്ത് ബഹ്‌റൈൻ ബഹ്‌റൈൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരിഖ് ഏലിയാസ് നജീബ് ,അസിസ്റ്റന്റ് മാർക്കറ്റിങ് മാനേജർ അനുഷ സൂര്യജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി