കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് ജിദ്ദയിൽ നിര്യാതയായി

By : Mujeeb Kalathil

ജിദ്ദ : കിംഗ് ഫഹദ് ഹോസ്പിറ്റൽ നഴ്സ് നസീമ (43) ജിദ്ദയിൽ നിര്യാതയായി. ജിദ്ദ എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡൻ്റും എടക്കര മുസ്ല്യാരങ്ങാടി സ്വദേശി ഹൈദരാജിയുടെ മകനുമായ നാണിയെന്ന ഷാഹിദ് റഹ്മാൻ്റെ ഭാര്യയാണ്. ഒന്നര മാസം മുമ്പ് കോവിഡ് വന്ന് ഭേദമായിരുന്നുവെങ്കിലും ഒരു വർഷം മുമ്പ് കിഡ്നി ട്രാൻസ്പ്ലാൻ്റേഷൻ ചെയ്ത ആളായതിനാൽ കോവിഡിനു ശേഷവും അസുഖ ബാധിതയായി സുലൈമാനിയ ഈസ്റ്റ് ജിദ്ദാ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മൂന്നാഴ്ചയോളമായി വെൻ്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം. പതിനഞ്ച് വർഷമായി ജിദ്ദയിലുണ്ട്. മകൻ: യാസീൻ