റിയാദ് :നാവിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടി രാജ്യാന്തര സമൂഹം കൈക്കൊള്ളണമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്. ജിദ്ദയിലെ അൽസലാം പാലസിൽ വിളിച്ചുചേർത്ത മന്ത്രിതല കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ, ഒമാൻ തീരങ്ങളിൽ എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമുദ്ര സുരക്ഷ ഉറപ്പാക്കി മേഖലയിൽ ഉരുണ്ടുകൂടിയ ആശങ്കയ്ക്കു പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടത്.
ആക്രമണങ്ങളെ അപലപിച്ച സൗദി മീഡിയാ മന്ത്രി തുർക്കി അൽ ഷബാന സുരക്ഷിതമായ എണ്ണവിതരണത്തിന് രാജ്യാന്തര സമൂഹം അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടു. അബഹ രാജ്യാന്തര വിമാനത്താവളത്തിലും ഖമീസ് മുഷൈത്തിലും ഹൂതി വിമതൽ നടത്തിയ ആക്രമങ്ങളെ അപലപിച്ചു. ജിസിസി അതിർത്തികളിൽ സ്വീകരിക്കേണ്ട ഏകീകൃത ആരോഗ്യ മാനണ്ഡങ്ങൾക്കും യോഗം അംഗീകാരം നൽകി.കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വീക്ഷണങ്ങൾ ശരിയായ പാതയിലാണെന്നും യോഗം വിലയിരുത്തി.