ബഹ്റൈൻ : കൊയിലാണ്ടി താലൂക് നിവാസികളുടെ ഗ്ലോബൽ ഫേസ്ബുക്ക് കൂട്ടായ്മയായ “കൊയിലാണ്ടി കൂട്ടം” ആറാം വാർഷികം പതിവുപോലെ ബഹറൈനിൽ തുടക്കം കുറിക്കുന്നു. മെയ് 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിമുതൽ അദിലിയ ബാംഗ്സാങ് തായ് ഓഡിറ്റോറിയത്തിൽ , “ഫന്തരീന ഫെസ്റ്റ് 2017” എന്ന് നാമകരണം ചെയ്ത പരിപാടികൾ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടിയുടെ പഴയകാല പേരാണ് ഫന്തരീന.
നാട്ടിൽ നിന്നും ആസിഫ് കാപ്പാട് , നിസാർ വയനാട് , അഫ്സൽ ബിലാൽ ടീം അടങ്ങിയ “കാവ മ്യൂസിക് ബാൻഡ് ” പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്നുണ്ട്. കൂടാതെ ബഹ്റൈനിലെ ഗായികാഗായകരും , മറ്റു കലാകാരന്മാരും പങ്കെടുക്കുന്ന വിവിധ പരിപാടികൾ ഉണ്ടായിരിക്കും.
ഖത്തറിൽ ജോലിചെയ്യുന്ന ശിഹാബുദ്ധീൻ എസ.പി.എച് എന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ തുടങ്ങി വെച്ച ഇ നാട്ടുകൂട്ടം , “നന്മയിലൂടെ സൗഹൃദം , സൗഹ്രുദത്തിലൂടെ കാരുണ്യം” എന്ന ആപ്തവാക്യവുമായി നാട്ടിലും വിവിധ രാജ്യങ്ങളിൽ ചാപ്റ്റർകളായും വളർന്നതിനു പിന്നിൽ ഒട്ടനവദി വ്യക്തികളുടെയും , സ്ഥാപനങ്ങളുടെയും സഹായം ഉണ്ടെന്നും ,
വിനോദവും, വിജ്ഞാനവും , കളിതമാശകൾ എല്ലാം തുടരുമ്പോഴും , കാരുണ്യം മുഖമുദ്രയായി നിലനിർത്തുന്നു എന്നത് കൊയിലാണ്ടി കൂട്ടത്തിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം ആണെന്നും കൊയിലാണ്ടി കൂട്ടം ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39856331 , 33049498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.