നാടണയുന്ന പ്രവാസികള്‍ക്ക് അഞ്ചാം ദിനവും സഹായമേകി ബഹ്റൈന്‍ കെ.എം.സി.സി

മനാമ: നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക്അഞ്ചാം ദിവസവും വിമാനത്താവളത്തില്‍ സഹായ ഹസ്തമേകി ബഹ്റൈന്‍ കെ.എം.സി.സി. കൊച്ചി യിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ പോകുന്ന ഇരുന്നൂറോളം യാത്രക്കാര്‍ക്ക് സഹായങ്ങളും മറ്റ് സേവനങ്ങളും ലഭ്യമാക്കാന്‍ നേതാക്കളടക്കം നിരവധി കെ.എം.സി.സി വളണ്ടിയര്‍മാരാണ് വിമാനത്താവളത്തിലെത്തിയത്. ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങി അവശതയനുഭവിക്കുന്നവര്‍ക്ക് വീല്‍ചെയറും മറ്റും ലഭ്യമാക്കിയും വേണ്ട സൗകര്യങ്ങളൊരുക്കിയും കെ.എം.സി.സി വളണ്ടിയര്‍മാര്‍ സജീവമായി.