കെഎംസിസി ബഹ്‌റൈൻ അഹ്‌ലൻ റമദാൻ പ്രഭാഷണവും സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും

gpdesk.bh@gmail.com

മനാമ. കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മാർച്ച്‌ 16 വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്ന അഹ്‌ലൻ റമദാൻ, സി എച് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ്‌ പ്രൊഫസർ ഖാദർ മൊയ്‌ദീൻ സാഹിബ്‌ പങ്കെടുക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തെരെഞ്ഞെടുക്കപ്പെട്ട നൂറോളം പ്രവാസികൾക്കും അവരുടെ വിധവകൾക്കും വേണ്ടി വർഷങ്ങളോളമായി നടത്തി വരുന്ന പ്രവാസി വിധവാ പെൻഷന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ഏഴാമത് അഹ്‌ലൻ റമദാൻ പ്രഭാഷണവും ജില്ലാ കമ്മിറ്റി സി എച് അനുസ്മരണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പ്രഥമ സി എച് മുഹമ്മദ്‌ കോയ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും മാർച്ച്‌ 16 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് മനാമ കെഎംസിസി ഹാളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.കേരളത്തിൽ വിദ്യാഭ്യാസ നവോഥാന രംഗത്ത് ഇന്ന് കാണുന്ന സർവ്വ പുരോഗതിക്കും നിദാനമായ പ്രവർത്തനങ്ങൾ നടത്തിയ മുൻ കേരള വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന സി എച് മുഹമ്മദ്‌ കോയയുടെ പേരിലുള്ള പ്രഥമ വിദ്യാഭ്യാസ അവാർഡ് പ്രൊഫസർ കാദർ മൊയ്‌ദീൻ അവാർഡ് ജേതാവ് ഡോക്ടർ സുബൈർ ഹുദവിക്ക് സമ്മാനിക്കും.ഉത്തരേന്ത്യൻ സംസ്ഥാനമായ ബീഹാറിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന കിഷൻഘഞ്ചിൽ സുബൈർ ഹുദവി നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനത്തെ മുൻനിർത്തിയാണ് അദ്ദേഹം അവാർഡിന് അർഹനായത്.വര്ഷങ്ങളോളം പ്രവാസജീവിതം നയിച്ചു വെറും കയ്യോടെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടിവരുന്ന തികച്ചും നിരാലമ്പരായ ആളുകൾക്ക് വര്ഷങ്ങളായി ജില്ലാ കമ്മിറ്റി കൊടുത്തു വരുന്ന മാസാന്ത പെൻഷനെ മുൻ നിർത്തിയാണ് 9 വർഷമായി നടന്നു വരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണം ഇപ്രാവശ്യവും നടക്കുന്നത്.നൂറോളം പേർക്ക് പ്രവാസി വിധവാ പെൻഷൻ മാസങ്ങളിൽ അവരുടെ അക്കൗണ്ടിൽ എത്തുന്ന തികച്ചും നൂതനമായ രീതിയിലാണ് ജില്ലാ കെഎംസിസി പെൻഷൻ പ്രവർത്തനം നടത്തുന്നത്. പെൻഷൻ പദ്ധതി കൂടാതെ എസ് എം എ ബാധിച്ച കുട്ടികളടക്കമുള്ള രോഗികൾക്കുള്ള ധന സഹായങ്ങൾ, മഹീശത്തു റഹ്മ, തൊഴിൽ സഹായ പദ്ധതി, സംഘടനാ ക്ലാസുകൾ, ക്വിസ്സ് മത്സരങ്ങൾ, കുടുംബ സംഗമങ്ങൾ, വോളിബോൾ മത്സരങ്ങൾ, ഈദ് സംഗമങ്ങൾ, സി എച് സെന്ററുകൾ വഴിയുള്ള സഹായങ്ങൾ തുടങ്ങി മഹത്തരമായ ഒരുപാട് പദ്ധതികൾ ചെയ്തു വരുന്നു. ഇനിയും പൂർത്തീകരിക്കാൻ വടകര സി എച് സെന്ററിന്റെ കീഴിൽ വരുന്ന മെഡിക്കൽ ലാബ് തുടങ്ങിയ ഒരുപാട് കർമ്മ പദ്ധതികളുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു.ഭൂകമ്പം മൂലം ദുരിതം ബാധിച്ച തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് സഹായമെത്തിച്ച ബഹ്‌റൈൻ കെഎംസിസി യുടെ എവരാലും വാഴ്ത്തപെട്ട പ്രവർത്തനങ്ങളിൽ ജില്ലാ കമ്മിറ്റിയുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള എഴോളം മണ്ഡലം കമ്മിറ്റികളും വനിതാ കമ്മിറ്റിയും നിസ്തുല്യമായ ഒരുപാട് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.പുണ്ണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേറ്റ് കൊണ്ട് ഡോക്ടർ സുബൈർ ഹുദവി അഹ്‌ലൻ റമദാൻ പ്രഭാഷണം നടത്തും.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി കെ സുബൈർ, കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ചടങ്ങിൽ സംബന്ധിക്കും.പത്രസമ്മേളനത്തിൽ കെഎംസിസി മീഡിയ കൺവീനർ ശംസുദ്ധീൻ വെള്ളിക്കുളങ്ങര ജില്ലാ പ്രസിഡന്റ്‌ ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അഴിയൂർ, ട്രഷറർ സുഹൈൽ മേലടി, ഓർഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി, സ്വാഗതസംഘം വർക്കിംഗ്‌ ചെയർമാൻ നാസർ ഹാജി പുളിയാവ് ഫൈസൽ കണ്ടിതാഴ,അഷ്‌റഫ്‌ നരിക്കോടൻ,അഷ്‌റഫ്‌ തോടന്നൂർ
ഹമീദ് അയനിക്കാട്, മുഹമ്മദ്‌ ഷാഫി വേളം , ഷാഹിർ ബാലുശ്ശേരി മുനീർ ഒഞ്ചിയം
എന്നിവർ പങ്കെടുത്തു.