മനാമ :കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവർത്തനത്തിന്റെ ഭാഗമായി Compassion 22 എന്ന തലക്കെട്ടിൽ 2022 ഒക്ടോബർ മുതൽ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതൽ ഇന്ത്യൻ സ്കൂൾ റിഫ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.മുഖ്യ അതിഥിയായി ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും, പെരിന്തൽമണ്ണ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി വെൽഫയർ ചെയർ പേഴ്സൺ അഡ്വ: നജ്മ തബ്ഷീറ പങ്കെടുക്കും.പ്രസ്തുത ഏരിയയിലുള്ള ഒരു പ്രധാന പ്രവർത്തകന് തൊഴിൽ ഉപകരണം നൽകി ഉദ്ഘാടനം നിർവഹിച്ച നിലവിലെ കമ്മിറ്റി നിരവധി ജീവകാരുണ്യ മേഖലകളിൽ സജീവമായി ഇടപെട്ട് പ്രവർത്തിച്ചു വരുന്നു.ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം, റമളാൻ റിലീഫ്, നോർക്ക, അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീം, വിദ്യാഭ്യാസ സഹായം, സി എഛ് സെന്റർ സഹായം തുടങ്ങിയ പ്രവർത്തനങ്ങളും നടന്നു വരുന്നു. അടുത്തിടെ റിഫ ഏരിയയുടെ വനിത വിങ്ങും രൂപികരിച്ചു വിപുലമായ തോതിലുള്ള പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നു.സി എഛ് സെന്റർ പ്രവർത്തന ഫണ്ട് സമാഹരണത്തിൽ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന കമ്മിറ്റിയുടെ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഉപഹാരവും ഈസ്റ്റ് റിഫ കമ്മിറ്റിയെ തേടിയെത്തിയിരുന്നു.ത്രൈമാസ കാമ്പയിൻ ഉത്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി സി എഛ് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ യോഗത്തോട് കൂടി നിർവഹിച്ചു. തുടർന്ന് കെഎംസിസി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ്സ്, ഐഎംസി മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ്, ഫുട്ബാൾ ടൂർണമെന്റ്, ശിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ആലി സ്പോർട്സ് ക്ലബ്ബിൽ വെച്ച് വോളിബോൾ ടൂർണമെന്റ്, കുടുംബ സംഗമം മുതലായ പരിപാടികളും സംഘടിപ്പിച്ചു. എംഎൽഎ മാരായ കെ കെ രമ, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, എംപി രമ്യ ഹരിദാസ്, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സിക്രട്ടറി സിപി അസീസ് മാസ്റ്റർ തുടങ്ങിയ നേതാക്കൾ കാമ്പയിന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തു സംസാരിച്ചിരുന്നു.സമാപന സമ്മേളനത്തിന്റെ ഭാഗമായി മുൻകാല സാരഥികളെ ആദരിക്കലും പ്രവാസം മതിയാക്കിവിശ്രമ ജീവിതം നയിക്കുന്നവർക്കും വിധവകൾക്കുള്ള പെൻഷൻ പദ്ധതിയുടെ പ്രഖ്യാപനവും നടത്തുന്നുതാണ്. പരിപാടിയിൽ വിദ്യാർത്ഥികളുടെ കലാപരിപാടി, ഇശൽ വിരുന്ന്, ചാരിറ്റി തട്ടുകട, മെഡിക്കൽ സ്റ്റാൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.പത്രസമ്മേളനത്തിൽ കെഎംസിസി ബഹ്റൈൻ വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളികുളങ്ങര സെക്രട്ടറി എം എ റഹ്മാൻ ഏരിയ പ്രെസിഡണ്ട് റഫീഖ് കുന്നത്ത്, ജനറൽ സെക്രട്ടറി ടി ടി അഷ്റഫ്, വൈസ് പ്രസിഡന്റ് സിദ്ധീഖ് എം കെ, ഓർഗനസിംഗ് സെക്രട്ടറി ഷമീർ എം വി റസാഖ് മണിയൂർ എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 33036757,39094104 നമ്പറിൽ ബന്ധപ്പെടുക