കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

മനാമ:കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിലറുമായ പേരാമ്പ്ര സ്വദേശി കെ എം മുനീബിന്റെ (28 വയസ്) നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നാട്ടിൽ ഫ്ലെക്സ് ബോർഡ് വെക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖിക്കുന്ന കുടുംബത്തിന്റെ പ്രയാസത്തിൽ കെഎംസിസി പങ്ക് ചേരുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു. പരേതനു വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുവാനും നേതാക്കൾ അഭ്യർത്ഥിച്ചു