കെഎംസിസി ബഹ്‌റൈൻ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .

മനാമ. കെഎംസിസി ബഹ്‌റൈൻ ഹെൽത്ത്‌ വിങ്ങും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും സഹകരിച്ചു കൊണ്ട്‌ മനാമ കെഎംസിസി ഹാളിൽ വെച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ 400 ൽ പരം ആളുകൾ പങ്കെടുത്തുകൊണ്ട് ശ്രദ്ധേയമായി . രാവിലെ 7.30 നു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2.30 വരെ നീണ്ടുനിന്നു.

ഇന്ത്യൻ എംബസി സെക്രട്ടറി ഇജാസ് അസ്‌ലം ക്യാമ്പ് സന്ദർശിച്ചു.
എന്നും ജനോപകാര പ്രദമായ പരിപാടികൾ കൊണ്ട് ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ കെഎംസിസി യുടെ മെഡിക്കൽ ക്യാമ്പ് പോലെയുള്ള ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു . കെഎംസിസി യുടെ മറ്റു പ്രവർത്തനങ്ങളെ കുറിച്ചു അദ്ദേഹം നേതാക്കളിൽ നിന്ന് ചോദിച്ചറിയുകയും ചെയ്തു. പ്രസിഡന്റ് ഹബീബ് റഹ്മാൻ എംബസി പ്രതിനിധിയെ മൊമെന്റോ നൽകി ആദരിച്ചു.

ക്യാമ്പിൽ വിവിധ സൂപ്പർ സ്പെഷ്യലിറ്റികളും, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും ഉണ്ടായിരുന്നു. കാർഡിയോളജിസ്റ്റ് , ഗൈനക്കോളജിസ്റ്റ് , ഓപ്താൽമോളജിസ്റ്റ് , ഇന്റെർണൽ മെഡിസിൻ, ജനറൽ ഫിസിഷൻ തുടങ്ങിയവരുടെ സേവനങ്ങൾ ലഭ്യമായിരുന്നു. ഷുഗർ, കൊളസ്ട്രോൾ, തൈറോയിഡ് പരിശോധനകൾ പൂർണമായും സൗജന്യമായിരുന്നു.

സീനിയർ വൈസ് പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി ആദ്യ റെജിസ്ട്രേഷൻ നടത്തി കൊണ്ട് ക്യാമ്പ് ഉൽഘാടനം ചെയ്തു. ഹെൽത്ത് വിങ് ചെയർമാൻ ഷാഫി പാറക്കട്ടയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ , വൈസ് പ്രസിഡന്റ്റുമാരായ, ഗഫൂർ കൈപ്പമംഗലം, കെ യു ലത്തീഫ് സെക്രട്ടറിമാരായ ഒ കെ കാസിം, റഫീഖ് തോട്ടക്കര , എം എ റഹ്‌മാൻ ജില്ലാ ഏരിയ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

രെജിസ്ട്രേഷൻ ടീം അംഗങ്ങൾ, റിസപ്ഷൻ ടീം അംഗങ്ങൾ, വോളിന്റീർ വിംഗ് അംഗങ്ങൾ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

ഉച്ചക്ക് നടന്ന സി പി ആർ ട്രൈനിംഗ്
പ്രവർത്തകർക്കും വോളിന്റീയർമാർക്കും ഉപകാരപ്രദമായി.

ശിഫ അൽ ജസീറക്കുള്ള ഉപഹാരം കെഎംസിസി ബഹ്‌റൈൻ സീനിയർ വൈസ് പ്രസിഡന്റ്‌ കുട്ടൂസ മുണ്ടേരി കൈമാറി.