കെ .എം. സി .സി ജിദാലി ഏരിയ കമ്മറ്റിയുടെ ദശവാർഷികാഘോഷ സമാപന സമ്മേളനം

ബഹ്‌റൈൻ :  കെ .എം. സി .സി ജിദാലി ഏരിയ കമ്മറ്റിയുടെ ദശവാർഷികാഘോഷ സമാപന സമ്മേളനം ജനുവരി  പത്തൊൻപതു ന് വൈകീട്ട് ,ഇസാടൗൺ  ഇന്ത്യൻ സ്കൂളിൽ മുസ്‌ലിം യൂത്തു ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ  ഉത്ഘാടനം  നിർവഹിക്കുമെന്നു അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു , പ്രമുഖ പ്രഭാഷകൻ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂർ ചടങ്ങിൽ  മുഖ്യ പ്രഭാഷണം നടത്തും .ബഹ്‌റൈൻ കെ .എം. സി .സി നേതാക്കളും മറ്റു മത സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും സമ്മേളനത്തിൽ സംബന്ധിക്കും .ഏരിയ കമ്മറ്റിക്ക് കീഴിലുള്ള സ്റ്റുഡൻറ്സ് വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ ഏരിയാ ദഫ് ടീമുകളെ പങ്കെടുപ്പിച്ചു ദഫ് പ്രദർശനം ,വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ തട്ടുകട സിറ്റി ഒപ്റ്റിക്കൽ ജിദാലിയുടെ സഹകരണത്തോടെയുള്ള കണ്ണ് പരിശോധനാ ക്യാമ്പ് എന്നിവയും നടക്കും .