കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു

മനാമ : കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനം റിവൈവ് 24 ജില്ല പ്രസിഡണ്ട് ഇന്മാസ് ബാബു പട്ടാമ്പി യുടെ അധ്യക്ഷതയിൽ പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.പ്രമുഖ പ്രഭാഷകനും സമസ്ത SYS നേതാവുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.സമസ്തയുടെയും മുസ്ലിം ലീഗിന്റെയും ഐക്യത്തെ തകർക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൂടപ്പിറപ്പിന് ഒരു വീട് എന്ന പദ്ധതി പ്രഖ്യാപനത്തിലൂടെയാണ് പ്രവർത്തനോദ്ഘാടനം തുടക്കം കുറിച്ചത് . അന്തരിച്ച ദളിത് ലീഗ് നേതാവ് എപി ഉണ്ണികൃഷ്ണന് സദസ്സ് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര അസൈനാർ കളതിങ്ങൽ, എസ്‌ വി ജലീൽ, റഫീഖ് തോട്ടക്കര ആശംസകൾ നേർന്നു .രണ്ട് വർഷത്തേക്കുള്ള പദ്ധതി പ്രഖ്യാപനം നിർവഹിച്ച ജില്ല ഓർഗനൈസിങ് സെക്രട്ടറി ആശിഖ് പത്തിലിനെ മികച്ച പ്രവർത്തനത്തിന് ജില്ല കമ്മറ്റി ആദരിച്ചു.അബ്ദുസ്സമദ്‌ പൂക്കോട്ടൂരിനെ ജില്ല കമ്മറ്റിക്ക് വേണ്ടി ഇൻമാസ് ബാബു പട്ടാമ്പി മൊമെന്റോ നൽകി ആദരിച്ചു.ജില്ലാ ജനറൽ സെക്രട്ടറീ നിസാമുദ്ദീൻ മാരായമംഗലം സ്വാഗതവും ട്രഷറർ ഹാരിസ് വിവി തൃത്താല നന്ദിയും പറഞ്ഞു. മൗസൻ മൂപ്പൻ ഖിറാഅത്ത് അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ കെപി മുസ്തഫ, ഗഫൂർ കയ്പമംഗലം ,ജില്ലാ ഭാരവാഹികളായ യൂസുഫ് മുണ്ടൂർ, അൻവർ സാദത്ത്, നൗഫൽ പടിഞ്ഞാറങ്ങാടി,നൗഷാദ് പുതുനഗരം മാസിൽ പട്ടാമ്പി, അനസ് നാട്ടുകൽ, മുഹമ്മദ് ഫൈസൽ , ഷഫീഖ് വല്ലപ്പുഴ, എന്നിവർ കൂടാതെ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളും  നേതൃത്വം നൽകി.