മനാമ: പവിഴദ്വീപില്‍ കാരുണ്യപ്രവര്‍ത്തന രംഗത്ത് സജീവസാന്നിധ്യമായ കെഎംസിസി ബഹ്‌റൈന്‍ കമ്മിറ്റിക്ക് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് നല്‍കുന്ന റമദാന്‍ കിറ്റുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കിത്തുടങ്ങി. കെഎംസിസി ബഹ്‌റൈനിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞാണ് ബഹ്‌റൈന്‍ ഭരണകൂടം ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയത്.
ഉമ്മുല്‍ ഹസം ചാരിറ്റി വിംഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണറേറ്റ് ചാരിറ്റി ഹെഡ് യൂസഫ് ലോറിയില്‍നിന്ന്് വളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ധീഖ് കണ്ണൂര്‍ ഇഫ്താര്‍ കിറ്റുകള്‍ സ്വീകരിച്ചു. കെഎംസിസി സെക്രട്ടറി എപി ഫൈസല്‍, വണ്‍ ബഹ്‌റൈന്‍ എംഡി ആന്റണി പൗലോസ്, കെഎംസിസി വളണ്ടിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ദിനേന ലഭിക്കുന്ന
ഇഫ്താര്‍ കിറ്റ് വിതരണത്തിന് ബഷീര്‍, ഹുസൈന്‍ മക്യാട്, റിയാസ് മണിയൂര്‍, മൊയ്തീന്‍ പേരാമ്പ്ര, അന്‍വര്‍ സാലിഹ്, റഫീഖ് കാസര്‍കോട്, റിയാസ് മലപ്പുറം, ഫത്താഹ് തളിപ്പറമ്പ, സിറാജ് പേരാമ്പ്ര, ഇല്യാസ് വളപട്ടണം എന്നിവര്‍ നേതൃത്വം നല്‍കി.
ബഹ്‌റൈനിലെ ഓരോ ഏരിയയും കൂടാതെ ലേബർ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഇതിനായി കെഎംസിസിയുടെ കീഴില്‍ ഒരു വളണ്ടിയര്‍ വിംഗ് തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. നിലവില്‍ നടത്തിവരുന്ന കോവിഡ് പ്രതിരോധസേവനങ്ങള്‍ക്ക് പുറമെയാണ് റമദാനില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിവരുന്നത്.
കെഎംസിസി ബഹ്‌റൈന്‍ നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ കെഎംസിസിയുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.