മനാമ : നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന ബഹ്റൈൻ പ്രവാസികളെ ചേർത്തുപിടിച്ചു അവരെ നാട്ടിലേക്ക് എത്തിക്കുന്ന ബഹ്റൈൻ കെഎംസിസി യുടെ ദൗത്യം വൻ വിജയകരമായിരിക്കുകയാണ് .റിയ ട്രാവൽസുമായി സഹകരിച്ചു കെഎംസിസി ഏർപ്പെടുത്തിയ മൂന്നാമത് ചാർട്ടേഡ് വിമാനം നാളെ ഉച്ചക്ക് 1:30ന് ഒരു കൈകുഞ്ഞടക്കം 170 യാത്രക്കാരുമായി ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും .
വന്ദേ ഭാരത് മിഷൻ വഴി എംബസിയിൽ റജിസ്റ്റർ ചെയ്ത് മുൻ്ഗണന ലിസ്റ്റിൽ വന്ന 343 പ്രവാസികളെ 2 ചാർട്ടേഡ് വിമാനത്തിലായി ബഹ്റൈൻ കെഎംസിസി നേരത്തെ നാട്ടിൽ എത്തിച്ചിരുന്നു .
ജോലി നഷ്ടമായവർ ,വിസകാലാവതി കഴിഞ്ഞവർ ,രോഗികൾ തുടങ്ങി കഷ്ടപ്പെടുന്ന ആയിരകണക്കിന് പ്രവാസികൾ ഇനിയും പ്രവാസ ലോകത്ത് ഉള്ളത്കൊണ്ട് തന്നെ അവരെ നാട്ടിൽ എത്തിക്കുന്നതിന് വേണ്ടി സർക്കാരിന്റെ അനുമതി കിട്ടിയാൽ കൂടുതൽ ചാർട്ടേഡ് ഫ്ളൈറ്റ് ഏർപ്പെടുത്തുമെന്ന് കെഎംസിസി പ്രസിഡന്റ് .ഹബീബ് റഹ്മാൻ .ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ .ഖജാൻജി റസാഖ് മൂഴിക്കൽ അറിയിച്ചു .
നാളെ ഉച്ചക്ക് 1:30 ന് പുറപ്പെടുന്ന കെഎംസിസി ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർ രാവിലെ 10 മണിക്ക് മുമ്പ് എയർ പോർട്ടിൽ എത്തണമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു .