മസ്കറ്റ്: മസ്കറ്റ് കെ എം സി സി തലത്തിൽ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം നാളെ രാവിലെ 8 മണിക്ക് മസ്കത്തിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടും .ഒമാനിൽ നിന്നും ഇന്ത്യൻ പ്രവാസ സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യ ചാർട്ടേർഡ് വിമാനം ആണ് കെ എം സി സി തലത്തിൽ നാളെ 180 യാത്രക്കാരും ആയി പറന്നുയരുന്നതു .സലാം എയറിന്റെ OV 1481 നമ്പർ വിമാനം ഉച്ചക്ക് 1മണിക്ക് കോഴിക്കോട് എത്തും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വന്ദേ ഭാരത് മിഷൻ ഏർപ്പെടുത്തിയ സർക്കാർ നിരക്കിനു തുല്യമായ തുകയിലാണ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് ഏർപെടുത്തിയത് എന്നതാണ് മസ്കറ്റ് കെ എം സി സി ചാർട്ടേഡ് വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന ജിസിസി യിലെ ആദ്യ ചാർട്ടേർഡ് വിമാനം ആണ് ഇത്.
മുൻ വിദേശകാര്യ സഹ മന്ത്രി ഈ അഹമ്മദ് സാഹിബിന്റെ മകനും മസ്കത് കെ എം സി സി പ്രസിഡന്റും ആയ റയീസ് അഹ്മദിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് ഒമാനിലെ സാധാരണ പ്രവാസി സമൂഹത്തിനു ആശ്വാസമായ ചാർട്ടേർഡ് വിമാനം യാഥാർഥ്യം ആയതു.മുപ്പതു കിലോ ലഗേജിന് പുറമെ ഏഴു കിലോ ഹാൻഡ് ബാഗും ഉൾപ്പെടെയാണ് കുറഞ്ഞ നിരക്കിലുള്ള കെ എം സി സി വിമാനം മസ്കറ്റ് കെ എം സി സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂരിന്റെ നേതൃത്വത്തിൽ നടന്ന കോർഡിനേഷൻ ആണ് യാത്രികരുടെ സഞ്ചാരം വേഗത്തിൽ ആക്കാൻ സഹായിച്ചത്. 61രോഗികൾ 17 കുട്ടികൾ 24ഗർഭിണികൾ 24 വിസ കാലാവധി കഴിഞ്ഞവർ ,ബന്ധുക്കളുടെ മരണവുമായി ബന്ധപെട്ടു നാട്ടിൽ എത്തേണ്ടവർ ,തൊഴിൽ നഷ്ടമായവരും ടിക്കറ്റ് ചാർജ് വഹിക്കാൻ കഴിയാത്തവരും അടങ്ങിയതാണ് യാത്രക്കാർ ടിക്കറ്റ് തുക സമർപ്പിച്ചവരുംയാത്രാ അനുമതി ലഭിച്ചവരും രാവിലെ 4 മണിക്ക് തന്നെ ബന്ധപ്പെട്ട രേഖകളോടെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നു മസ്കറ്റ് കെ എം സി സി കേന്ദ്ര കമ്മിറ്റി ട്രെഷററും കോവിഡ് കർമ്മ സമിതി ചീഫ് കോർഡിനേറ്ററും ആയ കെ. യൂസുഫ് സലീം അറിയിച്ചു.