കെ.എം.സി.സി പ്രവർത്തകർക്ക് ഇനി ഫുഡ്ബോൾ ആവേശത്തിന്റെ രാവുകൾ.

kmcc muscat
ഫുഡ്‌ബോൾ ടൂർണ്ണമന്റ്‌ ലോഗോ പ്രകാശനം റഹീം വറ്റല്ലൂർ,റുബ അൽ ഹറം മാനേജിംഗ്‌ ഡയറക്ടർ അബ്ദുൽ ഹമീദിനു നൽകി നിർവ്വഹിക്കുന്നു. കോഡിനേറ്റർമാരായ ഹുസൈൻ വയനാട,റഫീഖ്‌ കുനിയിൽ,ഫിറോസ്‌ ഒറ്റപ്പാലം തുടങ്ങിയവർ സമീപം.

റുസൈൽ:മസ്കറ്റ്‌ കെ.എം.സി.സി സൈബർ വിംഗ്‌ വാട്ട്‌സപ്പ്‌ കൂട്ടായ്മ ഫുഡ്‌ബോൾ ടൂർണ്ണമെന്റ്‌ സംഘടിപ്പിക്കുന്നു. മസ്കറ്റ്‌ കെ. എം.സി.സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന പരേതനായ പി.കെ അബ്ദുള്ള മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ്‌ ട്രോഫിക്കും,കളത്തിങ്ങൽ ഹംസ ഹാജി മെമ്മോറിയൽ റണ്ണേഴ്‌സ്‌ ട്രോഫിക്കും വേണ്ടിയാണു സെവൻസ്‌ ഫുഡ്‌ബോൾ ടൂർണ്ണമന്റ്‌ സംഘടിക്കപ്പെടുന്നത്‌. മാർച്ച് 2ന് മൊബേല സംസം ഹൈപ്പർ മാർക്കറ്റിനു സമീപത്തുള്ള ഫുഡ്‌ബോൾ ഗ്രൗണ്ടിൽ വെച്ച്‌ രാത്രി10 മണി മുതലാണു ടൂർണ്ണമന്റ്‌ ആരംഭിക്കുക.

റുവി,സീബ്‌,നിസ്‌വ,റുസൈൽ,മുസന്ന,ഫലജ്‌,ഇബ്ര,മൊബേല,സഹം,ബുആലി,കാബൂറ,മത്ര തുടങ്ങിയ ഏരിയ കമ്മറ്റികളും. പാലക്കാട്‌ ജില്ലാ കമ്മറ്റി ടീമും,കൊയിലാണ്ടി, തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി ടീമുകളും ഏറ്റുമുട്ടും.
റുബ അൽ ഹറം ട്രേഡിംഗ്‌ കംബനി ആണു മത്സരം സ്പോൺസർ ചെയ്തിരിക്കുന്നത് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെ.എം.സി.സി സൈബർ വിങ് ഭാരവാഹികൾ അറിയിച്ചു