കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു

മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ
ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി.

രാവിലെ കെഎംസിസി ആസ്ഥാനത് ദേശീയ പതാക ഉയർത്തി കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വൈകിയിട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടികൾ ഐ സി ആർ എഫ് ചെയർമാൻ *ഡോക്ടർ ബാബു രാമചന്ദ്രൻ* ഉത്ഘാടനം ചെയ്തു.

ഭാരതീയനാണെന്ന അഭിമാനബോധം നമ്മുടെ ശിരസ്സ് ഉയർത്തി പിടിക്കാൻ പര്യാപ്തമാകണന്നും രാജ്യം നിലനിൽക്കാൻ വിവിധ സംസ്കാരങ്ങളെ ഉൾക്കൊണ്ടുള്ള ഫെഡറലിസം അനിവാര്യമാമെന്നും അദ്ദേഹം ഉണർത്തി.

ഫ്രന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സയിദ് റമദാൻ നദ്‌വി , പ്രമുഖ മാധ്യമ പ്രവർത്തകൻ സിജു ജോർജ് എന്നിവർ കെ എം സി സി ട്രഷറർ റസാഖ് മൂഴിക്കൽ എന്നിവർ സംസാരിച്ചു

കുട്ടികളുടെ കലാപരിപാടികൾ സദസ്സിന് പ്രൗഡിയേകി.
ക്വിസ് മത്സരം, ദേശ ഭക്തിഗാന മത്സരം എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറി

കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം അധ്യക്ഷനായിരുന്നു.
സെക്രട്ടറി റഫീഖ് തോട്ടക്കര
സ്വാതന്ത്ര്യ ദിന സന്ദേശം അവതരിപ്പിച്ചു.

ആക്ടിങ് ജനറൽ സെക്രട്ടറി ഒ കെ കാസിം സ്വാഗതവും സെക്രട്ടറി അസ്‌ലം വടകര നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ കെ പി മുസ്തഫ , സലിം തളങ്കര , എ പി ഫൈസൽ , നിസാർ ഉസ്മാൻ വിവിധ ജില്ലാ നേതാക്കളായ പി വി മൻസൂർ , സഹൽ തൊടുപുഴ , മാസിൽ പട്ടാമ്പി , റിയാസ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി.