കെഎംസിസി – ഇന്ത്യൻ എംബസിയുമായി ചേർന്ന് ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.

ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ ജൂനിയർ വിഭാഗത്തിലും 13 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്.മത്സരത്തിനാവശ്യമായ എല്ലാ സാമഗ്രികളും മത്സര വേദിയിൽ ഉണ്ടായിരിക്കുന്നതാണ്.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു 2021 ആഗസ്ത് 13 ന് വെള്ളിയാഴ്ച മനാമ കെഎംസിസി ഓഫീസിൽ വെച്ചു നടത്തപ്പെടുകയാണ്.ജൂനിയർ വിഭാഗത്തിന് ഉച്ചക്ക് 3:30 മുതൽ 4:30 വരെയും, സീനിയർ വിഭാഗത്തിന് 5 മുതൽ 6 വരെയുമാണ് മത്സരം നടക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള മത്സരാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 39835230 / 39234072 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.

Registration link
https://forms.gle/pP1ETXrknjVGah4m8