മനാമ : ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോകസഭ മണ്ഡലത്തിലും മികച്ച വിജയം സദ്ധ്യമാകുന്നതിൽ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ ആഹ്ലാദം പരിപാടിയിൽ പ്രകടമായിരുന്നു. വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിലൂടെ വടകരയിലെ ജനങ്ങൾ അക്രമത്തിനോടും, വർഗ്ഗീയതയോടും സന്ദയില്ല എന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു .വർഗ്ഗീയ ദ്രുവീകരണം നടത്തി വടകരയിൽ ലാഭം കൊയ്യാൻ ശ്രമിച്ച സി പി എം ന്റെ ഗൂഢാലോചന വടകരയിലെ ജനങ്ങൾക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു .പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി കോഴിക്കോട് ലോക സഭയിലെ നിയുക്ത എം പി രാഘവെട്ടൻ ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. കെഎംസിസി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയ പറഞ്ഞു .കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ആദ്യക്ഷനായിരുന്നു . വോട്ട് രേഖപ്പെടുത്താൻ വേണ്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരെ നാട്ടിലെത്തിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അവരോട് നന്ദി അറിയിക്കുന്നതയും ഷാജഹാൻ പരപ്പൻപൊയിൽ പറഞ്ഞു . കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങൽ, ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ , ട്രഷറർ റസാഖ് മൂഴിക്കൽ, കെ പി മുസ്തഫ, ഷംസുദ്ദീൻ വെള്ളികുളങ്ങര , എസ് വി ജലീൽ ശരീഫ് വില്ല്യാപ്പള്ളി , റഫീഖ് തോട്ടകര, ഉസ്മാൻ ടിപ്പ് ടോപ്പ് , ഫൈസൽ കോട്ടപ്പള്ളി , ഫൈസൽ കണ്ടീതാഴ , അഷ്റഫ് കെ കെ എന്നിവർ സംസാരിച്ചു . കുട്ടികളുടെ വിവിധ പരിപാടികളും ഗസൽ ബഹ്റൈനിന്റെ മുട്ടി പാട്ടും, മർഹബ കോൽക്കളി സംഗത്തിന്റെ കോൽക്കളി പ്രദർശനവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളുടെ വിതരണവും ആഹ്ലാദ പരിപാടി മികവുറ്റത്താക്കി ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും ജില്ലാ ട്രഷറർ സുബൈർ കെ കെ നന്ദി പറഞ്ഞുജില്ലാ ഭാരവാഹികളായ നസീം പേരാമ്പ്ര , റസാഖ് ആയഞ്ചേരി , ഷാഹിർ ഉള്യേരി ,അഷ്റഫ് തോടന്നൂർ , മൊയ്ദീൻ പേരാമ്പ്ര , മുനീർ ഒഞ്ചിയം , മുഹമ്മദ് സിനാൻ , തുമ്പോളി അബ്ദുറഹ്മാൻ ,റഷീദ് വാല്യക്കോട് എന്നിവർ നേതൃത്വം നൽകി.