മനാമ : ബഹ്‌റൈൻ കെഎംസിസി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസിലാക്കി ബംഗ്ലാദേശ് പൗരൻ ഇബ്രാഹിം ബഹ്‌റൈൻ കെഎംസിസി ക്ക് സൗജന്യമായി മാസ്‌ക്കുകൾ നൽകി .
കോവിഡ് 19 കാലത്ത് ജാതിമത , രാഷ്ട്രീയം , ദേശം , ഭാഷ , വർണ്ണ വിത്യാസമില്ലാതെ കെഎംസിസി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ വളരെ മഹത്തരമാണെന്നും ഈ കാലയളവിൽ കെഎംസിസി നടത്തിയ പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസിലാക്കിയത് കൊണ്ടാണ് മാസ്ക്കുകൾ നൽകുന്നതെന്നും ഇനിയും ആവശ്യമാണെങ്കിൽ സൗജന്യമായി കെഎംസിസി ക്ക് മാസ്കുകൾ നൽകാമെന്നും ഇബ്രാഹിം അറിയിച്ചു.
ഇന്ത്യക്കാർക്ക് പുറമെ കോവിഡ് കാലത്തു പ്രയാസം അനുഭവിക്കുന്ന നിരവധി ബഗ്ലാദേശ് , പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്കും ബഹ്‌റൈൻ കെ എം സി സി യുടെ സഹായ ഹസ്തങ്ങൾ തുണയായിട്ടുണ്ട്..