മസ്കത്ത്: മുസ്ലിംലീഗിന്റെ പ്രവാസി പോഷക സംഘടനയായ കെ.എം.സി.സിയുടെ മസ്കത്ത് കേന്ദ്ര കമ്മിറ്റിയിൽ പൊട്ടിത്തെറി.ഉപദേശകസമിതി ചെയർമാൻ ടി.സി അഷ്റഫും ജനറൽ സെക്രട്ടറി പി.എ.വി അബൂബക്കറുമടക്കം പത്തു പേരാണ് ഭാരവാഹിത്വ സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചത്.മെമ്പർഷിപ്പ് പുതുക്കി പുതിയ ഭാരവാഹിക്കളെ തിരഞ്ഞെടുക്കാൻ ഉള്ള ഒരുക്കങ്ങൾ മാസങ്ങളായി നടക്കുന്നതായി ഔദ്യോഗിക പക്ഷം അറിയിച്ചു.കഴിഞ്ഞ ദിവസം മലപ്പുറം കെ.എം.സി.സി യിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് സി.കെ.വി യൂസിഫ്ന്റെ പ്രസംഗത്തോടെ ആണ് പ്രശ്ങ്ങൾക്ക് തുടക്കമായത്.അണിയറയിൽ തനിക്കെതിരെ പടയൊരുക്കം നടക്കുണ്ടെന്ന് മൻസിലാക്കിയ സി.കെ.വി രാജിവെക്കാൻ തയ്യാറാണെന്നും,യുവാക്കൾ നേർതൃനിരയിലേക്ക് വരണമെന്നും ആവശ്യപ്പെട്ടതാണ്, ഇപ്പൊൾ രാജി സമർപ്പിച്ചവരെ ചൊടിപ്പിച്ചത്.വർഷങ്ങളായി സംഘടനെയുടെ നേതൃനിരയിലുള്ളവരാണ് ഇപ്പൊൾ രാജിവെച്ചവരിൽ പലരും,മുൻപ് നടപടി നേരിട്ടവരും ഇതിൽ ഉൾപ്പെടുന്നു.വരുന്ന സംഘടനാ തിരഞ്ഞെടുപ്പിൽ ഒഴിഞ്ഞു പോകേണ്ടിവരും എന്ന ഘട്ടംവന്നപ്പോൾ ആയിരുന്നു രാജിവെക്കൽ നാടകവും,കത്ത് മാധ്യമങ്ങൾക്ക് ചോർത്തിനൽകൽ എന്നും സി.കെ.വി പക്ഷം ആരോപിക്കുന്നു.എന്നാൽ പുറത്തുപോയവർ ഗുരുതരമായ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്.കൂടുതൽ സമയവും നാട്ടിൽതന്നെ കഴിയുന്ന പ്രസിഡൻറിന് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കാൻ സാധിച്ചിട്ടില്ലഎന്നും.അതോടൊപ്പം, ആക്ടിങ് പ്രസിഡൻറിന്റെ നേതൃത്വത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് തടസ്സം നിൽക്കുകയും ചെയ്യുന്നുണ്ട്.2013ലാണ് മൂന്നു വർഷ കാലാവധിയിൽ നിലവിലെ കേന്ദ്രകമ്മിറ്റി അധികാരമേറ്റത്.കമ്മിറ്റി കാലാവധി കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പിന് നടപടിയില്ല.സംസ്ഥാന കമ്മിറ്റിയുടെ കർശന നിർദേശത്തെ തുടർന്ന് അംഗത്വ കാമ്പയിൻ ആരംഭിച്ചെങ്കിലും അതും എവിടെയും എത്തിയിട്ടില്ല.പ്രസിഡന്റെ നിരുത്തവാദപരമായ പ്രവർത്തനങ്ങൾ മൂലം പാർട്ടി മുഖപത്രമായ ചന്ദ്രികയുടെ വിതരണവും മസ്കത്തിൽ നിലച്ചിരിക്കുകയാണന്നും രാജി കത്തിൽ ചൂണ്ടികാണിക്കുന്നു.ഇതുസംബന്ധിച്ച പ്രതികരണവുമായി കെ.എം.സി.സി പ്രസിഡൻറിനെ ബന്ധപ്പെട്ടപ്പോൾ വേങ്ങരഇലക്ഷന് ശേഷം പ്രതികരിക്കാം എന്നായിരുന്നു മറുപടി. രാജി സ്വീകരിച്ച് യുവാക്കൾ നേതൃനിരയിലേക്ക് വരുമെന്നാണ് സൂചന.