കെഎംസിസി ഓഫീസ്& ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്തു

ബഹ്‌റൈൻ : ഈസ്റ്റ് റിഫ കെഎംസിസി ഓഫീസ് &ഓഡിറ്റൊറിയം സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് ഉദ്‌ഘാടനം നിർവഹിച്ചു.
ജനാധിപത്യസംവിധാനത്തിൽ രാഷ്ട്രീയപ്പാർട്ടികൾ
ഭരണത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ കെഎംസിസി ചെയ്യുന്നത് പോലെയുള്ള സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യാൻ പറ്റുകയുള്ളൂ എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് അഭിപ്രായപ്പെട്ടു
ഈസ്റ്റ് റിഫ കെഎംസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സയ്നാർ കളത്തിങ്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, oicc ദേശീയ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ, സിഎച്ച് സെന്റർ ചെയർമാൻ എസ് വി ജലീൽ, ഇസ്മായിൽ റഹ്മാനി (സമസ്ത റിഫ) സുഹൈൽ മേലടി,( അൽ ഫുർഖാൻ സെന്റർ)മുൻ വൈസ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരി,മുൻ പ്രസിഡന്റ് അമാന അബ്ദുള്ള, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്‌ഘാടനം നിർവഹിച്ച സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയെ മുസ്തഫ പട്ടാമ്പിയും പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങളെ മുൻ പ്രസിഡന്റ് എൻ അബ്ദുൽ അസീസും ഷാൾ അണിയിച്ചു. സീനിയർ നേതാവായിരുന്ന ഒവി അബ്ദുല്ല ഹാജിയുടെ സ്മരണാർത്ഥം ഓഫീസ് ഫർണിച്ചർ നൽകിയ ശംസുദ്ദീൻ (ZAKI സ്വീറ്റ്സ്), മികച്ച സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് അദ്ലിയ, ഫുഡ് സിറ്റി റസ്റ്റോറന്റ്,മികച്ച സംഭാവന നൽകിയ നാസർ ഉറുതോടി എന്നിവർക്ക് പി എം എ സലാം, ആബിദ് ഹുസൈൻ തങ്ങൾ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു .കേണൽ ഇബ്രാഹിം, അബ്ദുൽ ഫത്താഹ്, ഖോഞ്ചി അബ്ദുൽ ഹമീദ് തുടങ്ങിയ അറബി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു .കെ റഫീഖ് അധ്യക്ഷനും ടി ടി അഷറഫ് സ്വാഗതവും, മുഹമ്മദ് അസ്‌ലം ഖിറാഅത്തും എം കെ സിദ്ദീഖ് നന്ദിയും പറഞ്ഞു
ഉസ്മാൻ ടിപ്ടോപ്, ഷമീർ മുവാറ്റുപുഴ, സാജിദ് കെ, ഫസലുറഹ്മാൻ, ഉമ്മർ സിപി, കുഞ്ഞമ്മദ് വി പി, മുസ്തഫ കെ, നിസാർ മാവിലി, സാജിർ സിടികെ, സജീർ സി കെ, ആർ കെ മുഹമ്മദ്, താജുദ്ദീൻ, ആസിഫ്, ആരിഫ്, റഫീഖ് നെല്ലൂർ, ടി എ ജബ്ബാർ, റസാക്ക് എ എ, ഷംസുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.