ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം

മനാമ: ബഹ്റൈന്‍ കെ.എം.സി.സി പാലക്കാട് ജില്ലാ 2020/2021 കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനവും അടുത്ത രണ്ട് വര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും ഫെബ്രുവരി 21 വെള്ളിയാഴ്ച്ച രാത്രി 8ന് മനാമ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍ സാദത്ത് ആണ് മുഖ്യഅതിഥിയും പ്രഭാഷകനും ആയി നാട്ടില്‍ നിന്നും എത്തുന്നത് . പാലക്കാട് ജില്ലയിലെ മാരായമംഗലം സ്വദേശിയായ അന്‍വര്‍ സാദത്ത് ാളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പ്രാസ്ഥാനിക രംഗത്തെത്തുന്നത്.

നിലവില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ അദ്ധേഹം മികച്ച സംഘാടകനും അധ്യാപകനുമായി രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെല്ലാം ഇന്ന് നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ്.

ബഹ്റൈനിലെ ധന വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു ഇന്‍റര്‍ നാഷണല്‍ എക്സ്ചേഞ്ച് ആണ് ഉദ്ഘാടന പരിപാടിയുടെ മുഖ്യ പ്രായോജകര്‍.

ചടങ്ങില്‍ പുതുതായി നിലവില്‍ വന്ന ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാനഭാരവാഹികള്‍ക്ക് സ്വീകരണവും 38 വര്‍ഷത്തെ ബഹ്റൈന്‍ പ്രവാസം മതിയാക്കി നാട്ടിലേക്കു യാത്രയാവുന്ന കെ.എം.സി സി മുന്‍ സംസ്ഥാന വൈസ്:പ്രസിഡന്‍റ് ടി.പി മുഹമ്മദ്അലിക്കുള്ള യാത്രയപ്പും ജില്ലാ കമ്മറ്റിയുടെ ഭാവി പദ്ധതികളുടെ സമര്‍പ്പണവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3915 7296.

ബഹ്റൈന്‍ കെ എം സി സി പാലക്കാട് ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ശറഫുദ്ധീന്‍ മാരായമംഗലം, ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ധീന്‍ മാരായമംഗലം , ഒരഗനൈസിംഗ് സെക്രട്ടറി ഹാരിസ് വി വി തൃത്താല , വൈസ് പ്രസിഡന്‍റ് സിപി മുഹമ്മദലി , സെക്രട്ടറിമാരായ മാസില്‍ പട്ടാമ്പി , അന്‍വര്‍ കുമ്പിടി , ആഷിഖ് മേഴത്തൂര്‍, യഹ്‌യ വണ്ടുംതറ, ലുലു ഇന്‍റര്‍ നാഷണല്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീഷ് കുമാര്‍.എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു