മനാമ: കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് -പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് മനാമ കെഎംസിസി ഹാളിൽ തുടക്കമായി . വൈകുന്നേരം 6 മണിക്ക് രജിസ്ട്രേഷനോട് കൂടി തുടങ്ങിയ പരിപാടികൾ സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അസ്‌ലം വടകര ഉത്ഘാടനം നിർവഹിച്ചു .കുട്ടികളെയും യുവാക്കളെയും ആധുനിക ലോകത്തെ മാറ്റങ്ങൾക്കൊപ്പം കൈപിടിച്ച് നടത്താൻ കെഎംസിസി പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങിൽ അദ്ദേഹം സംസാരിച്ചു . സമൂഹത്തിന്റെ ഉന്നമനത്തിനായി ധിഷണാശാലികളായ നേതാക്കളെയും പ്രൊഫഷണലുകളെയും വാർത്തെടുക്കാൻ ഇത്തരം ക്യാമ്പുകൾ കൊണ്ട് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഉത്ഘാടന സെഷനു ശേഷം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ക്ലാസ് പ്രശസ്ത ലൈഫ് സ്കിൽ ട്രൈനെർമാരായ നബീൽ പാലത്തും യഹ്‌യ മുബാറക്കും നേതൃത്വം നൽകി . ജില്ലാ പ്രസിഡണ്ട് ഇക്ബാൽ താനൂർ അധ്യക്ഷനായ ചടങ്ങിന് ആക്ടിങ് ജനറൽ സെക്രട്ടറി വി കെ റിയാസ് സ്വാഗതം പറഞ്ഞു . സംസ്ഥാന ട്രഷറർ കെ പി മുസ്തഫ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു . സംസ്ഥാന ജില്ലാ ഭാരവാഹികൾ സംബന്ധിച്ച പരിപാടിയിൽ ഷഹീൻ താനാളൂർ നന്ദി പറഞ്ഞു . ഉമ്മർ കൂട്ടിലങ്ങാടി , മുജീബ് ആഡ് വെൽ , മഹറൂഫ് , ശാഫി കോട്ടക്കൽ , റഫീക്ക് അമീൻ കുനിയിൽ , മൊയ്‌ദീൻ , നൗഷാദ് മുനീർ , കെ ആർ ശിഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .ക്യാമ്പ് ആഗസ്റ്റ് 16 വരെ നീണ്ട് നിൽക്കും .