സലാല കെഎംസിസി യുടെ ആദ്യ ചാർട്ടേഡ് വിമാനം കോഴികോട്ടേക്ക്

സലാല : കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പ്രയാസത്തിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് സലാല കെഎംസിസി ഏർപ്പെടുത്തിയ 5 ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യ വിമാനം നാട്ടിൽ എത്തിച്ചേർന്നു. ആദ്യ ടിക്കറ്റ് കൊയിലാണ്ടി സ്വദേശിക്ക് നൽകി കൊണ്ട് കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ വിതരണോദ്ഘാടനം നിർവഹിച്ചു. യാത്രക്ക് അനുമതി ലഭിച്ചവർ ഉച്ചക്ക് 2 മണിക്ക് മുമ്പായി എയർപോർട്ടിൽ എത്തണമെന്ന് കെഎംസിസി നേതാക്കൾ അറിയിച്ചു.Kimji House of travels ന്റെ സഹകരണത്തോടെയാണ് സലാലയിൽ ആദ്യത്തെ ചാർട്ടർ വിമാന സർവീസ് കെഎംസിസി നടത്തിയത് സ്‌പൈസ് ജെറ്റ് എയർലൈൻസിന്റെ ബോയിങ് വിമാനമാണ് 180 യാത്രാക്കാരുമായി രാത്രി 11 മണിക്ക് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി പല മേഖലകളിലും സജീവമായ ഇടപെടലുകളാണ് സലാല കെഎംസിസി നടത്തുന്നത്. വന്ദേ ഭാരത് വിമാനങ്ങളുടെ പരിമിതിയാണ് ചാർട്ടേഡ് വിമാനം എന്ന പദ്ധതി നടപ്പിലാക്കാൻ കെഎംസിസി യെ പ്രേരിപ്പിച്ചത്. ആയിരകണക്കിന് പ്രവാസികളാണ് കെഎംസിസി യിൽ യാത്ര ചെയ്യാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള സർക്കാരിന്റെ കോവിഡ് ടെസ്റ്റ്‌ നിയമം യാത്രക്ക് രജിസ്റ്റർ ചെയ്തവരിൽ ആശങ്ക പടർത്തിയിരിക്കയാണ്. എല്ലാം നഷ്ടപ്പെട്ടവർ എങ്ങനെയെങ്കിലും നാട്ടിലെത്താൻ ശ്രമിക്കുമ്പോൾ അതിന് ഇടങ്കോലിടുന്ന നടപടിയാണ് കേരള സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ പ്രവാസ ലോകത്ത് പരക്കെ പ്രതിഷേധം ഉയരുകയാണ് എത്രയും പെട്ടെന്ന് കോവിഡ് ടെസ്റ്റ്‌ നിബന്ധന പിൻവലിക്കണമെന്ന് സലാല കെഎംസിസി ആവശ്യപ്പെട്ടു.