സലാല: കൊവിഡ് 19 നിയന്ത്രണങ്ങളെ തുടർന്ന് ജോലി ചെയ്യാൻ കഴിയാതെ പ്രതിസന്ധിയിലായ സലാലയിലെ പ്രവാസികൾക്ക് സമാശ്വാസവുമായി കെഎംസിസി രംഗത്ത്. ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസികൾക്ക് ഒരു മാസത്തെ ഭക്ഷണ സാധനങ്ങളാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി വിതരണം ചെയ്യുന്നത്. ലോകം ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ്. അനിവാര്യമായ നിയന്ത്രണങ്ങളാണെങ്കിലും ഈ സാഹചര്യം പ്രവാസികളെ പ്രയാസകരമായ അവസ്ഥയിൽ ആണ് എത്തിച്ചിട്ടുള്ളത്. ഈ പരിതാപകരമായ സ്ഥിതിയിൽ ആരും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന ജില്ലാ പ്രസിഡന്റ് മഹമൂദ് ഹാജി എടച്ചേരി പറഞ്ഞു. ദിവസവും നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തുന്നത്. റഷീദ് കല്പറ്റ ഉദ്ഘാടനം ചെയ്തു.
വി പി സലാം ഹാജി. മഹമൂദ് ഹാജി എടച്ചേരി. ഷബീർ കാലടി. മുനീർ വി സി മുട്ടുങ്ങൽ. ഹാഷിം കോട്ടക്കൽ എന്നിവർ പങ്കെടുത്തു.