മസ്കറ്റ് : മസ്കറ്റ് കെ.എം.സി.സിക്ക് കീഴിലുള്ള രണ്ടാമത്തെ ചാർട്ടേഡ് വിമാനവും നാടണഞ്ഞു. സലാം എയർ വിമാനത്തിൽ 180 യാത്രക്കാരാണ്
ജന്മനാട്ടിലെത്തിയത്. എംബസിയിൽ രജിസ്റ്റർ ചെയ്തവരെയും മുൻഗണന ക്രമത്തിൽ ഉൾപ്പെട്ടവരെയുമാണ് യാത്രക്കായി തിരഞ്ഞെടുത്തതെന്ന് മസ്കത്ത് കെ.എം.സി.സി ട്രഷറർ യൂസുഫ് സലീം പറഞ്ഞു.95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോ ട്ടേക്കായിരുന്നു ആദ്യ വിമാനം.180 യാത്രക്കാരാണ് ആദ്യ വിമാനത്തിലും ഉണ്ടായിരുന്നത്. റൂവി കെ.എം.സി സി കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കുന്നുണ്ട്. കൂടുതൽ ചാർട്ടേർഡ് സർവിസുകൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് സെൻട്രൽ കമ്മറ്റീ ഭാരവാഹികൾ അറിയിച്ചു.