മനാമ: കെഎംസിസി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്രവാസി സാമൂഹ്യ സുരക്ഷാ പദ്ധതിയായ അല്‍-അമാനയുടെ അംഗത്വ പ്രചാരണ ക്യാംപയിന് ഉജ്ജ്വല തുടക്കം. ‘ബൂസ്റ്റപ്പ് 21’ എന്ന പേരില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒക്ടോബര്‍ 31 വരെ നടക്കുന്ന അംഗത്വ പ്രചാരണ ക്യാംപയിനിന്റെ ഉദ്ഘാടനം കെഎംസിസി ബഹ്റൈന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം മുഹമ്മദ് റാഷിദിന് അംഗത്വം നല്‍കി നിര്‍വഹിച്ചു. പ്രവാസജീവിതത്തിനിടെ പ്രതിസന്ധികളില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സുരക്ഷയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി ബഹ്റൈന്‍ അല്‍-അമാന പദ്ധത് ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നത്. പദ്ധതിയില്‍ അംഗത്വമെടുക്കുന്നവര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കിവരുന്നത്. പ്രവാസജീവിതത്തിനിടെ മരണപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, അവശതാ പെന്‍ഷന്‍ പ്രതിമാസം 4,000 രൂപ വരെ, 25,000 രൂപ വരെയുള്ള ചികിത്സാ സഹായം തുടങ്ങിയ സാമ്പത്തിക പരിരക്ഷയാണ് അല്‍-അമാന അംഗങ്ങള്‍ക്ക് കെഎംസിസി നല്‍കുന്നത്. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളും അല്‍-അമാന അംഗങ്ങള്‍ക്ക് ലഭിക്കും.
വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പദ്ധതിയിലൂടെ, നിരവധി ദുരിതത്തിലേക്ക് വഴുതിവീണ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞതായും, ഈ പ്രചാരണ ക്യാംപയിന്‍ കാലത്ത് അല്‍-അമാനയില്‍ അംഗത്വമെടുക്കാത്ത കെഎംസിസി പ്രവര്‍ത്തകര്‍ ഈ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കണമെന്നും കെഎംസിസി നേതാക്കള്‍ പറഞ്ഞു. ക്യാംപയിന്‍ കാലയളവില്‍ പുതുതായി അംഗത്വം എടുക്കുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേകത ഗിഫ്റ്റുകളും ഉണ്ടായിരിക്കുന്നതാണെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രചാരണ ക്യാംപയിന്‍ ഉദ്ഘാടനം സംഗമത്തില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറി ഒ കെ കാസിം, അല്‍-അമാന കണ്‍വീനര്‍ മാസില്‍ പട്ടാമ്പി, അല്‍-അമാന എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് കാക്കണ്ടി, നൂറുദ്ധീന്‍ മാട്ടൂല്‍, അബ്ദുറഹ്‌മാന്‍ ഇയ്യോത്ത്, മൊയ്തീന്‍ പേരാമ്പ്ര, അബ്ദുല്ല കാസര്‍കോട് പങ്കെടുത്തു.