ഒമാൻ,സോഹാർ: ജീവകാരുണ്യ രംഗത്തും സാമൂഹ്യ സേവന മേഖലയിലും അതുല്യ സേവന പ്രവര്‍ത്തനം നടത്തുന്ന മസ്കത് കെ എം സി സി സോഹാര്‍ ഏരിയ കമ്മിറ്റി ഒമാനിലെ തദ്ദ്വേശ വാസികള്‍ ആയ ആയിരത്തോളം നിര്‍ധനര്‍ക്ക് വേണ്ടി 55 കാര്‍ടൂണ്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്തു. ഒമാന്‍ സാമൂഹ്യ ക്ഷേമ മന്ത്രലയതിനു കീഴില്‍ സാധു ജന പരിപാലനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന “തകാഫുന്‍ “എന്ന വിഭാഗവും ആയി ചേര്‍ന്നാണ് പുതു വസ്ത്രങ്ങള്‍ സോഹാര്‍ കെ എം സി സി വിതരണം ചെയ്തത്.കുട്ടികള്‍ ,സ്ത്രീകള്‍ ,വൃദ്ധര്‍ ,യുവാക്കള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും ഉപകരിക്കുന്ന വസ്ത്ര ങ്ങളാണ് കെ എം സി സി സമാഹരിച്ചു എത്തിച്ചത് . വസ്ത്രങ്ങള്‍ അടങ്ങിയ കാര്‍ടൂണുകള്‍ ഒമാന്‍ പാര്‍ലമെന്റ് അംഗം ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്രാനി മസ്കത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രെഷറര്‍ കെ.യൂസുഫ് സലീമില്‍ നിന്നും ഏറ്റ് വാങ്ങി ആദ്യമായിട്ടാണ് ഒരു പ്രവാസ സംഘടന ഒമാനിലെ നിരാലമ്പര്ക്കായി ഇത്രയേറെ മഹത്തരം ആയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നതെന്ന് മജ്ലിസ് ശൂറ അംഗം ഹിലാല്‍ ബിന്‍ നാസിര്‍ അല്‍ സദ്രാനി അഭിപ്രായപെട്ടു.കെ എം സി സി യുടെ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.സാമൂഹ്യ ക്ഷേമ മന്ത്രാലയം പ്രധിനിധികള്‍ ആയ ഹിലാല്‍ അലി അല്‍ ശിറാവി,അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് നൂര്‍ അല്‍ ഷിസാവി,ഖല്‍ഫാന്‍ അല്‍ ഗീദിതുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.സോഹാര്‍ കെ എം സി സി ട്രെഷറര്‍ അഷ്‌റഫ് കേളോത്ത് ,ഓര്‍ഗനൈസിംഗ് സെക്രട്ടറി വി പി അബ്ദുല്‍ ഖാദിര്‍ തവനൂര്‍,വൈസ് പ്രസിഡന്റ് അഷ്‌റഫ് മലപ്പുറം,സെക്രട്ടറി മുഹമ്മദു കുട്ടി ചങ്ങരം കുളം എന്നിവരും ചടങ്ങില്‍ പകെടുത്തു.