കെഎംസിസി അഞ്ചാമത് സോക്കർ ലീഗ് മത്സരങ്ങൾക്ക് തുടക്കം കുറിക്കും

മനാമ. കെഎംസിസി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ 50ആം ദേശിയ ദിനാഘോഷത്തിന്റെ ഭാഗമായി സീസൺ5 ഫുട്ബോൾ ടൂർണ്ണമെന്റ് ഹൂറയിലെ ഗോസി ഗ്രൗണ്ടിൽ വെച്ചു നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.കെഎംസിസി ഫുട്ബാൾ ടീം അടക്കമുള്ള ഒൻമ്പതോളം പ്രഗത്ഭ ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം രണ്ടു ദിവസങ്ങളിലായാണ് നടക്കുക. പിഞ്ചു കുട്ടികളുടെ മാർച്ച്‌ ഫാസ്‌റ്റോടെ ആരംഭിക്കുന്ന മത്സരം രാത്രി 9 മണിക്ക് ആരംഭിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ ഗഫൂർ കൈപ്പമംഗലം, ജനറൽ കൺവീനർ സാദിക്ക് സ്കൈ എന്നിവർ അറിയിച്ചു.കെഎംസിസി ടീം ഉൾപ്പടെ എല്ലാ ടീമുകളും പ്രമുഖരായ കളിക്കാരെ നാട്ടിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നും കൊണ്ടു വന്നു ടീമിനെ താര നിബിഢമാക്കുന്നത് ഈ ടൂർണ്ണമെന്റിന്റെ പ്രത്യേകതയാണ്.ടൂർണ്ണമെന്റ് മുൻ കാലങ്ങളിലേതെന്നത് പോലെ വൻ വിജയമാക്കണമെന്ന് ഭാരവാഹികൾ പറഞ്ഞു.
ടൂർണ്ണമെന്റിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ പുരിഗമിക്കുന്നതായും ഏവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതാ യും ഭാരവാഹികൾ അറിയിച്ചു. സ്പോർട്സ് വിങ് ചെയർമാൻ ഗഫൂർ കൈപ്പമംഗലം , കെഎംസിസി സംസ്ഥാന സെക്രട്ടറി OK കാസിം , സ്പോർട്സ് വിംഗ് കൺവീനർ അസ്‌കർ വടകര , പ്രോഗ്രാം കൺവീനർ സാദിഖ് സ്കൈ , ട്രഷറർ ഖാൻ അസാസ്ക്കോ , വൈസ് ചെയർമാന്മാരായ നിസാർ ഉസ്മാൻ , ഉമ്മർ മലപ്പുറം , അസ്‌ലം വടകര , പ്രോഗ്രാം കമ്മിറ്റി കൺവീനർ അലി അക്ബർ , മീഡിയ വിംഗ് കൺവീനർ ശിഹാബ് ചാപ്പനങ്ങാടി , മറ്റു സബ്കമ്മിറ്റി ഭാരവാഹികളായ മാസിൽ പട്ടാമ്പി , ഹാരിസ് വി വി തൃത്താല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .