ബഹ്റൈൻ : കെഎംസിസി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അഹ്ലൻ റമദാൻ എന്ന പേരിൽ പ്രത്യേക പ്രഭാഷണ പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. മെയ് മൂന്നിന് രാത്രി എട്ടുമണി മുതൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ വച്ചാണ് പരുപാടി നടക്കുക.കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രചരണർത്ഥമാണ് പരുപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരുപാടിയിൽ ഉസ്താദ് അബ്ദുള്ള സലിം വാഫി പ്രഭാഷണം നടത്തും.പരുപാടിയിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ , കെഎംസിസി പ്രസിഡണ്ട് എസ് വി ജലീൽ , ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ , ട്രഷർ ഹബീബ് റഹ്മാൻ എന്നിവരും ബഹ്റിനിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി നേതാക്കളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 39881099 , 33161984 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്