കെഎംസിസി യുടെ രക്തദാനം ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തി. രവി ശങ്കർ ശുക്ല

gpdesk.bh@gmail.com

മനാമ: ബഹ്റൈൻ കെഎംസിസി ഇന്ത്യൻ 75 ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് ശിഹാബ് തങ്ങൾ ജീവ സ്പർശം ’35ആമത് രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ്  പ്രോട്ടോകോൾ പ്രകാരം സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന രക്തദാന ക്യാമ്പിൽ, സ്വദേശികളും, സ്ത്രീകളുമടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു. കെഎംസിസി സംസ്ഥാന സെക്രട്ടറിയും ജീവസ്പർശം ബ്ലഡ് ഡോണേഴ്സ് ടീം ചെയർമാനുമായ എ പി ഫൈസൽ രക്തം ദാനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു പതിമൂന്നാം വർഷത്തിലേക്ക് കടക്കുന്ന കെഎംസിസി ‘ജീവ സപർശം’ രക്തദാനത്തിലൂടെ ഇതുവരെ 5300 ൽ പരം ആളുകൾ രക്തം നൽകി കഴിഞ്ഞു. രാവിലെ 7 മണിക്ക് ആരംഭിച്ച ക്യാമ്പ് ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി രവി ശങ്കർ ശുക്ല സന്ദർശിച്ചു. കെഎംസിസി രക്തദാനം ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയർത്തിയെന്ന് ശുക്ല അഭിപ്രായപ്പെട്ടു. കെഎംസിസി യുടെ ഇത്തരം പ്രവർത്തനങ്ങളെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ലെന്ന് ശങ്കർ ശുക്ല പറഞ്ഞു. കെഎംസിസി പ്രവർത്തകരെയും, രക്തദാതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.ബഹ്റൈൻ കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം അധ്യക്ഷനായിരുന്നു. ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ , സ്വാഗതവുംകൺവീനർ ഫൈസൽ കണ്ടീ താഴ നന്ദിയും പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ റസാഖ് മൂഴിക്കൽ, സെക്രട്ടറിസെക്രട്ടറി ഒ കെ കാസിം, അഷ്‌റഫ്‌ കാട്ടിൽപ്പീടിക അബ്ദുൽറഹ്മാൻ മാട്ടൂൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഒ ഐ സി സി നേതാവ് ബിജു കുന്നന്താനം ക്യാമ്പ് സന്ദർശിച്ചു.ശരീഫ് കോറോത്ത്റിയാസ് ഓമാനൂർ,സിദ്ദീഖ് അദ്ലിയ,ഇൻമാസ് പട്ടാമ്പി,അലി അക്ബർ മലപ്പുറം, ഹാരിസ് തൃത്താല, ഹുസൈൻ മക്കിയാട്, , ലത്തീഫ് കണ്ണൂർ, റഫീഖ് നാദാപുരം, ,കാസിം നൊച്ചാട്, , മൊയ്തീൻ പേരാമ്പ്ര, മാസിൽ പട്ടാമ്പി, ശിഹാബ് പ്ലസ്, അഷ്റഫ് മഞ്ചേശ്വരം, , ഉമ്മർ മലപ്പുറം, അഷ്‌റഫ്‌ അഴിയൂർ, റിയാസ് വി കെ, സലീക്ക് വില്യാപ്പള്ളി ഹാഫിസ് ചോറോട്, ഒ കെ ഫസലു, ,ഹുസൈൻ വടകര, അൻവർ വാവാട്, സത്താർ ഉപ്പള, അഷ്‌റഫ്‌ തൊടന്നൂർ, ബഷീർ തൃശൂർ, ഹുസൈൻ വയനാട്, റിയാസ് പട്ല,തുടങ്ങിയവർ നേതൃത്വം നൽകി.