മനാമ : ബഹ്‌റൈൻ മലയാള മാധ്യമപ്രവർത്തകരുടെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരളാ മീഡിയ ഫോറം രണ്ടാം ഘട്ട ഭക്ഷണ കിറ്റു വിതരണം ആരംഭിച്ചു. റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും യുവജന കാര്യങ്ങള്‍ക്കായുള്ള പ്രതിനിധിയു മായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ‘വീട്ടില്‍ ഭക്ഷണം’ പരിപാടിയുടെ രണ്ടാം ഘട്ട ഭക്ഷണകിറ്റുകൾ കെ.എം.എഫ് കൂട്ടായ്മക്ക് കൈമാറി.
ക്യാപിറ്റൽ ഗവർണറേറ്റ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആൻഡ് പ്രോജെക്ട്സ് മാനേജ്മെന്റ് ഹെഡ് യൂസുഫ് യാഖൂബ് ലോറിയിൽ നിന്നും എക്സിക്യൂട്ടീവ് അംഗം ജലീൽ അബ്ദുല്ല ഏറ്റുവാങ്ങി, വൺ ഹോസ്പിറ്റാലിറ്റി ജനറല്‍ മാനേജർ ആന്റണി പൗലോസ് കണ്ണമ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ അൻവർ മൊയ്‌ദീൻ, ബോബി തേവേരിൽ, ഹാരിസ് തൃത്താല, അനിൽ കെ, ആന്റണി കെ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് വലിയ രീതിയില്‍ ആശ്വാസമാകുകയാണ് ക്യാപിറ്റല്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തികൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന് കെ.എം.എഫ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് പ്രവാസികളെ സഹായിക്കുന്നതില്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ പ്രശംസനീയമാണെന്നും, ആയിരക്കണക്കിനാളുകളുടെ വിശപ്പകറ്റുന്ന ഈ പുണ്യ പ്രവര്‍ത്തിക്ക് നേതൃത്വം വഹിക്കുന്നത് ക്യാപിറ്റല്‍ ഗവര്‍ണര്‍ ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അഭിനന്ദനം അർഹിക്കുന്നതായും ബഹ്‌റൈൻ കേരളാ മീഡിയ ഫോറം അഭിപ്രായപ്പെട്ടു.