കൊടുവള്ളി മണ്ഡലം കെഎംസിസി ഹുബ്ബുറസൂല്‍ മീലാദ് മീറ്റ്

മനാമ : കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ മീലാദ് മീറ്റ് മനാമ കെഎംസിസി ഓഫീസിലെ ഹെെദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു . നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി കെഎംസിസി ബഹ്റെെന്‍ സംസ്ഥാന പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സമസ്ത ബഹ്റെെന്‍ ഉപാദ്യക്ഷന്‍ സയ്യിദ് മുഹമ്മദ് യാസ്സിര്‍ ജിഫ്രി തങ്ങള്‍ നസീഹത്ത് പ്രഭാഷണവും സയ്യിദ് മുജീബ് തങ്ങള്‍ കല്‍പ്പറ്റ ദുആക്ക് നേതൃത്വവും നല്‍കി . കെഎംസിസി ബഹ്റെെന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍ , ഓര്‍ഗനെെസിംങ് സെക്രട്ടറി മുസ്തഫ , സമസ്ത ബഹ്റെെന്‍ ജനറല്‍ സെക്രട്ടറി എംഎ വാഹിദ് , കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫെെസല്‍ കോട്ടപ്പള്ളി , ഇബ്രാഹീം ഹസ്സന്‍ പുറക്കാട്ടേരി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . മൗലിദ് പാരായണത്തോടെ തുടങ്ങിയ പരിപാടിയില്‍ ഉസ്താദമാര്‍ , കെഎംസിസിയുടെ വിവിധ ജില്ല ഏരിയ മണ്ഡലം , സെന്‍ട്രല്‍ മാര്‍ക്കറ്റ് , മനാമ സൂക്ക് ഭാരവാഹികള്‍ പ്രവര്‍ത്തകര്‍ , എസ്കെഎസ്എസ്എഫ് വിഖായ നേതാക്കള്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു . കെഎംസിസി വളണ്ടിയര്‍ വിംങിന്‍റെ സേവനം ശ്രദ്ധേയമായിരുന്നു . അമാന ഗോള്‍ഡ് & ഡയമണ്ട്സ് , മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അടക്കം നിരവധി സല്‍മനസ്സുള്ള സഹോദരങ്ങളുടെ സഹായ സഹകരണങ്ങള്‍ കൊണ്ടും കെഎംസിസി ബഹ്റെെന്‍ സംസ്ഥാന സെക്രട്ടറി ഷാജഹാന്‍ പരപ്പന്‍പൊയിലിന്‍റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും പരിപാടിയുടെ വിജയത്തിന് തിളക്കം കൂട്ടി . ഉസ്സയിന്‍ വടകര , റിയാസ് ഒമാനൂര്‍ , നസീം , സിദ്ദീഖ് അദ്ലിയ എന്നിവരുടെ സേവനങ്ങള്‍ക്ക് വിലപ്പെട്ടതായിരുന്നു . കെഎംസിസി ബഹ്റെെന്‍ കൊടുവള്ളി മണ്ഡലം ഭാരവാഹികളായ സാബിഖ് പുല്ലാളൂര്‍ , മുനീര്‍ മാനിപുരം ,നൗഷാദ് ചെമ്പ്ര , ലത്തീഫ് മുക്കം , ഷമീര്‍ നരിക്കുനി , അസീസ് കൊടുവള്ളി , മുനീര്‍ എരിഞ്ഞിക്കോത്ത് , ജംഷീര്‍ കൊടുവള്ളി , മന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി . ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ സ്വാഗതവും ട്രഷറര്‍ തമീം തച്ചംപൊയില്‍ നന്ദിയും പറഞ്ഞു .