ബഹ്റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന് ബഹ്റൈന്റെ പത്തു ഏരിയകളുടെ ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി. ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ വ്യത്യസ്ത ദിവസങ്ങളില്‍ ഓണ്‍ലൈനായിട്ടും കോവിഡ് നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഓഫ് ലൈനായിട്ടുമാണ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുക്കുന്നത്. കോവിഡ് കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രവാസി പുനരധിവാസ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളില്‍ ചർച്ച ചെയ്യും. കൂടുതല്‍ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അംഗങ്ങള്‍ക്ക് സഹായകരമാകുന്ന പ്രഖ്യാപനങ്ങള്‍ ഓരോ ഏരിയാ സമ്മേളനങ്ങളിലും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ കൊല്ലം പ്രവാസി അംഗങ്ങൾ അതാത് ഏരിയാ കോര്‍ഡിനേറ്റേസുമായി ബന്ധപ്പെടണമെന്നും പ്രസിഡണ്ട് നിസാര്‍ കൊല്ലവും ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാറും അറിയിച്ചു
*ഏരിയ കോ-ഓർഡിനേറ്റേഴ്സ്*
സൽമാബാദ് – സന്തോഷ് കാവനാട് (3369 8685) , സജീവ് ആയൂർ (3402 9179)
സൽമാനിയ – രഞ്ജിത് (3979 4065) , രാജ് കൃഷ്ണൻ (3397 1810)
ബുദൈയ – കിഷോർ (3839 5229), ജിതിൻ (3652 5403)
മുഹറഖ് – ഹരി എസ്. പിള്ള (6639 6542), സജികുമാർ (3739 2439)
റിഫ – കോയിവിള മുഹമ്മദ് (3900 7142), അനോജ് മാസ്റ്റർ (3976 3026)
സിത്ര – ബിനു കുണ്ടറ (3879 4085), നിഹാസ് പള്ളിക്കൽ (3331 8586)
ഹമദ് ടൌൺ – നവാസ് കരുനാഗപ്പള്ളി (3835 4672), അജിത് ബാബു (3556 0231)
മനാമ – മനോജ് ജമാൽ (3921 2052) ,ഡ്യുബെക്ക് ലെർണെസ്റ് (3916 5603)
ഗുദൈബിയ – നാരായണൻ (3320 5249), ഹരികുമാർ (3391 0505)
ഹിദ്ദ് – അനൂബ് തങ്കച്ചൻ (3600 8770), റോജി ജോൺ (3912 5828)