കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഹമദ് ടൌൺ ഏരിയാ സമ്മേളനം നടന്നു

കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ സമ്മേളനം ബൂരി അൽ ദാന ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹമദ് ടൌൺ ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു.
 കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം  അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കൾച്ചറൽ മീറ്റ്  പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു, സാംസ്കാരിക പ്രവർത്തകൻ ഇ.എ സലിം മുഖ്യ പ്രഭാഷകൻ ആയിരുന്നു. കെ.പി.എ സെക്രെട്ടറി കിഷോർ കുമാർ ആശംസകൾ അറിയിച്ചു. യോഗത്തിനു കെ.പി. എ ട്രെഷറർ രാജ് കൃഷ്ണൻ സ്വാഗതവും, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി നന്ദിയും അറിയിച്ചു.
ഏരിയ കോർഡിനേറ്റർ അജിത് ബാബു  അധ്യക്ഷത വഹിച്ച  സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓർഗനൈസഷൻ മീറ്റിനു ഏരിയ സെക്രെട്ടറി രാഹുൽ സ്വാഗതം ആശംസിച്ചു. കെ.പി.എ സെക്രട്ടറി കിഷോർ കുമാർ ഉത്‌ഘാടനം ചെയ്തു.   കെ.പി.എ പ്രസിഡന്റ്  നിസാർ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു  മുഖ്യപ്രഭാഷണം നടത്തി.  ഏരിയ കോ ഓർഡിനേറ്റർ നവാസ് ജലാലുദ്ധീൻ , ട്രെഷറർ അനൂപ്, വൈ. പ്രസിഡന്റ് ജുനൈദ് എന്നിവർ ആശംസകൾ അറിയിച്ചു.  തുടർന്ന് നടന്ന ഹമദ് ടൌൺ ഏരിയ എക്സിക്യൂട്ടീവ് പുന:സംഘടനയിൽ  ഏരിയ പ്രസിഡന്റ് ആയി വി.എം .പ്രമോദിനെയും, ജോ. സെക്രട്ടറിയായി പ്രദീപ് കുമാറിനെയും കമ്മിറ്റി അംഗങ്ങൾ തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ രണ്ടാം ഘട്ട കെ.പി.എ  ഐഡി കാർഡ് വിതരണവും  നോർക്കയില്‍   രെജിസ്ട്രേഷൻ ചെയ്യാത്ത അംഗങ്ങളില്‍ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു. ഹമദ് ടൗൺ ഏരിയയിൽ  ഉള്ള  കൊല്ലം പ്രവാസികളെ കണ്ടെത്തി മെമ്പർഷിപ് എടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നു സമ്മേളനത്തിൽ തീരുമാനം എടുത്തു. ജോ. സെക്രട്ടറി  പ്രദീപ് കുമാർ യോഗത്തിനു നന്ദി അറിയിച്ചു.