ബഹ്റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി. കെ.പി.എ റിഫ ഏരിയയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ആദ്യ ഓപ്പൺ ഹൌസ് ഏരിയ കോ-ഓർഡിനേറ്റർ അനോജ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനാ അവലോകനവും, സെക്രട്ടറി കിഷോർ കുമാർ ആശംസകളും അറിയിച്ചു. ഏരിയ പ്രസിഡന്റ് ജിബിൻ ജോയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിനു ജോ. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ കോ-ഓർഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഹൌസിൽ അംഗങ്ങളുടെ ക്ഷേമാന്വേഷണം, നോർക്ക പദ്ധതി സംശയ നിവാരണം, തുടങ്ങിയവയിൽ അംഗങ്ങൾക്കുള്ള സംശയങ്ങൾ ദൂരീകരിച്ചു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ, ട്രെഷറർ അനിൽകുമാർ, വൈ.പ്രസിഡന്റ് ദിൽഷാദ് എന്നിവർ ഓപ്പൺ ഹൌസു നിയന്ത്രിച്ചു. അടുത്ത ആഴ്ച സൽമാനിയ, ബുദൈയ എന്നെ ഏരിയകളുടെ നേതൃത്വത്തിൽ ഓപ്പൺ ഹൌസുകൾ ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സൽമാനിയ ഏരിയ പ്രസിഡന്റ് പ്രശാന്ത് (3304 5630) , ബുദൈയ ഏരിയ പ്രസിഡന്റ് പ്രസാദ് (3989 4039) എന്നിവരുമായി