ബഹ്റൈൻ : കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഹിദ്ദ് ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ റോജി ജോൺ ഉത്ഘാടനം ചെയ്ത യോഗത്തിനു ഏരിയ പ്രസിഡന്റ് സജി കുളത്തിങ്കര അദ്ധ്യക്ഷത വഹിച്ചു . കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ ജോ. സെക്രട്ടറി രാജേഷ് പന്മനയും സാമ്പത്തിക റിപ്പോര്‍ട്ട് ഏരിയ ട്രഷറര്‍ ബ്രൈറ്റും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരി ഏരിയ കോഓര്‍ഡിനേറ്റര്‍ സ്മിതീഷ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടറിയേറ്റ് അംഗം ബിനു കുണ്ടറ നടത്തി. പ്രസിഡന്റ് അഖിൽ കൃഷ്ണൻ, സെക്രട്ടറി ബിനുമോൻ സദാശിവൻ, ട്രഷറര്‍ ബ്രൈറ്റ് ജോളി പ്രകാശ്, വൈസ് പ്രസിഡന്റ് രാജേഷ് പന്മന , ജോ:സെക്രട്ടറി വിമൽ മുരുകേശൻ എന്നിവരെയും ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി സജി കുളത്തിങ്കരയെയും തിരെഞ്ഞെടുത്തു. നിയുക്ത ട്രഷറര്‍ ബ്രൈറ്റിന്റെ നന്ദിയോടെ സമ്മേളന നടപടികള്‍ അവസാനിച്ചു.