കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു 

ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രവാസി ശ്രീ യുണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപൂക്കളമത്സരത്തിൽ സിമി സരുൺ നയിച്ച  ടീം ജമന്തി ഒന്നാം സ്ഥാനം നേടി . ആഷാ തോമസ് നയിച്ച  ടീം മന്ദാരം രണ്ടാം സ്ഥാനവും , ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  കെ . പി . എ  പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്ത യോഗത്തിൽ വച്ച്  വിജയികൾക്ക് ട്രോഫികളും, മെഡലുകളും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.  യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ ,  ട്രെഷറർ മനോജ് ജമാൽ ,  സെക്രട്ടറിമാരായ അനിൽ കുമാർ ,  രജീഷ് പട്ടാഴി ,  വൈ .  പ്രസിഡന്റ് കോയിവിള മുഹമ്മദ് ,  മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു .  യൂണിറ്റ് അംഗം ഉഷാ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു .  മത്സരം വളരെ മികച്ച നിലവാരം പുലർത്തി എന്നു വിധികർത്താക്കൾ ആയിരുന്ന സന്തോഷ് തങ്കച്ചൻ, രാജേശ്വരി പത്മനാഭൻ എന്നിവർ  പറഞ്ഞു. ചടങ്ങിൽ കെ. പി. എ സെൻട്രൽ, ഡിസ്ട്രിക്ട്  കമ്മിറ്റി,  പ്രവാസി ശ്രീ അംഗങ്ങൾ പങ്കെടുത്തു.  യൂണിറ്റ് അംഗം അർച്ചന അനന്ദു മത്സരം നിയന്ത്രിച്ചു.