ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “പൊന്നോണം 2021″ന്റെ ഭാഗമായുള്ള ഈ വർഷത്തെ രണ്ടാമത്തെ ഓണാഘോഷം സിത്ര ഏരിയയിൽ നടന്നു. കെ.പി.എ സിത്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ക്ഷണിക്കപ്പെട്ട അംഗങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ഓണാഘോഷത്തില്‍ മുതിര്‍ന്ന അംഗങ്ങളെ ഓണപ്പുടവ നല്കി ആദരിച്ചു. ഏരിയ പ്രെസിഡന്റ്റ് അഭിലാഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഏരിയ കോ-ഓർഡിനേറ്റർ ബിനു കുണ്ടറ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഓണസന്ദേശവും, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, ഏരിയ കോ-ഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ, ഏരിയ ജോ. സെക്രട്ടറി ഇർഷാദ് എന്നിവർ ആശംസകളും അറിയിച്ചു. മുതിർന്ന പ്രവാസികൾക്ക് വിശിഷ്ടാതിഥി നൗഷാദ് അബ്ദുൽ ഹമീദ് ഓണക്കോടി നൽകി ആദരിച്ചു. യോഗത്തിനു ഏരിയ സെക്രട്ടറി സിദ്ദിഖ് ഷാൻ സ്വാഗതവും, ഏരിയ വൈ. പ്രെസിഡന്റ്റ് സാബിത് നന്ദിയും പറഞ്ഞു. തുടർന്ന് ഓണസദ്യയും, ഓണക്കളികളും, അംഗങ്ങളുടെ കലാപരിപാടികളും നടന്നു. അടുത്ത ആഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.